‘പ്രേക്ഷകരുടെ ഇഷ്ട നടന്മാരുടെ ചിത്രങ്ങള്‍ക്ക് തുടക്കത്തില്‍ ആളുകള്‍ ഉണ്ടാകും; സിനിമയെ വിജയിപ്പിക്കുന്നത് മൗത്ത് പബ്ലിസിറ്റി’: പ്രിയദര്‍ശന്‍

പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന നടന്മാരുടെ ചിത്രങ്ങള്‍ക്ക് തുടത്തില്‍ ആളുകള്‍ ഉണ്ടാകുമെങ്കിലും സിനിമയെ വിജയിപ്പിക്കുന്നത് മൗത്ത് പബ്ലിസിറ്റിയെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഒരു ചിത്രത്തിന് എത്ര പബ്ലിസിറ്റി നല്‍കിയാലും നിരൂപണം എഴുതിയാലും അത് നല്ലതാകണമെങ്കിലും ആളുകള്‍ നല്ലതെന്ന് പറയണം. സിനിമയുടെ വിധി നിര്‍ണയിക്കുന്നത് മൗത്ത് പബ്ലിസിറ്റിയാണ്. മുന്‍പും അങ്ങനെയായിരുന്നുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. തന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കുഞ്ഞാലിമരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് കൊറോണ പേപ്പേഴ്‌സിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഏപ്രില്‍ ആറിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ശ്രീഗണേഷിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രിയദര്‍ശനാണ്. ഫോര്‍ ഫ്രെയിംസ് ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. സിദ്ധിഖ്, ഗായത്രി ശങ്കര്‍, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായര്‍ ആണ്. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം- മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയന്‍, ആക്ഷന്‍- രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

DUBAI, UNITED ARAB EMIRATES – DECEMBER 13: Director Soman Nair Priyadarshan attends the screening of his film “Kanchivaram” during day three of The 5th Annual Dubai International Film Festival held at the Madinat Jumeriah Complex on December 13, 2008 in Dubai, United Arab Emirates. (Photo by Andrew H. Walker/Getty Images)
Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago