Categories: Uncategorized

നിഗൂഢത ഉണർത്തുന്ന ടീസറുമായി ‘മിസ്റ്റർ ഹാക്കർ’ എത്തി; ഹാരിസ് ഒരുക്കുന്ന മിസ്റ്റർ ഹാക്കറിൽ അന്ന രേഷ്മ രാജനും

സി എഫ് സി ഫിലിംസിന്റെ ബാനറിൽ ഹാരിസ് കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മിസ്റ്റർ ഹാക്കർ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ആയി. ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ തുടങ്ങി നിഗൂഢതകളിൽ അവസാനിക്കുന്ന വിധത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്‌മാൻ, എം. എ. നിഷാദ്, മാണി സി കാപ്പൻ, ടോണി ആൻ്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ജീവ് ആലുങ്കൽ, ഹരി മേനോൻ എന്നിവരുടെ വരികൾക്ക് റോണി റാഫേൽ, സുമേഷ് കൂട്ടിക്കൽ, റോഷൻ ജോസഫ് എന്നിവർ ചേർന്ന് സംഗീതം ഒരുക്കുന്നു. പി ജയചന്ദ്രൻ, വിധു പ്രതാപ്, നജീം അർഷദ്, ബേബി, അഭിജിത് കൊല്ലം, വിവേക് ആനന്ദ്, നിത്യാ മാമ്മൻ, കാവ്യ എസ് ചന്ദ്ര എന്നിവരാണ് ​ഗായകർ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: രമ ജോർജ്, അബ്ദുൽ സമദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പൻ, കലാസംവിധാനം: രാജൻ ചെറുവത്തൂർ, പ്രൊജക്ട് ഡിസൈനർ: ഷാജിത്ത് തിക്കോടി, ആക്ഷൻ: അഷറഫ് ഗുരുക്കൾ, ജിറോഷ്, വസ്ത്രാലങ്കാരം: ഗായത്രി നിർമ്മല, മേക്കപ്പ്: മനു പാലോട്, അസോസിയേറ്റ് ഡയറക്ടർ: വിനോദ് ചന്ദ്രൻ, സ്റ്റിൽസ്: ഷാലു പേയാട്, പബ്ലിസിറ്റി ഡിസൈൻസ്: രാഹുൽ രാജ്, പി.ആർ.ഒ: പി. ശിവപ്രസാദ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago