സീരിയല്‍ നടിമാര്‍ക്കിത് കല്യാണത്തിനുള്ള വര്‍ഷമായി മാറിയിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് ഒട്ടനവധി താരസുന്ദരിമാരാണ് കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. പുതിയതായി നടി മൃദുല വിജയ് വിവാഹിതാവാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു, മഴവില്‍ മനോരയുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മൃദുലയുടെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സീരിയല്‍ നടന്‍ യുവകൃഷ്ണയുമായിട്ടാണ് മൃദുലയുടെ വിവാഹം. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവകൃഷ്ണ.
ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ഡിസംബര്‍ 23 ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചു നടക്കും, ഇപ്പോൾ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മൃദുല, പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ ഞങ്ങളുടേത് പക്കാ അറേഞ്ച്ഡ് മാര്യേജാണ്. നടി രേഖ രതീഷ് വഴിയാണ് ഈ ആലോചന വന്നത്. രേഖ ചേച്ചി എന്റെയും യുവച്ചേട്ടന്റെയും പൊതു സുഹൃത്താണ്. എന്റെ വീട്ടിലും ചേട്ടന്റെ വീട്ടിലും കല്യാണ ആലോചന സജീവമായപ്പോൾ രേഖച്ചേച്ചിയാണ് എന്റെ കാര്യം യുവൻ ചേട്ടനോട് പറഞ്ഞത്. ‘നിങ്ങൾക്ക് ഒന്നിച്ചൂടേ…?’ എന്നൊരു സംസാരം വന്നപ്പോൾ, നോക്കാം എന്നു ചിന്തിക്കുകയായിരുന്നു. പിന്നീട് വീട്ടുകാർ തമ്മിൽ സംസാരിച്ച്, ജാതകം നോക്കി ഉറപ്പിക്കുകയായിരുന്നു
ഒരു വർഷമായി ഞങ്ങൾക്ക് അറിയാം. കഴിഞ്ഞ വർഷം രേഖച്ചേച്ചിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ചെന്നപ്പോഴാണ് ഞങ്ങൾ നേരിട്ട് ആദ്യം കണ്ടത്. ഈ വർഷം രേഖച്ചേച്ചിയുടെ പിറന്നാളിന്റെ അന്ന് അദ്ദേഹം വീട്ടിൽ പറഞ്ഞു. നേരിൽ കണ്ട് ഒരു വർഷം തികഞ്ഞ ദിവസമായിരുന്നു അന്ന്. പിന്നീട് അദ്ദേഹത്തിന്റെ ബന്ധുക്കൾ എന്റെ വീട്ടുകാരുമായി സംസാരിച്ചു. ജാതകം ചേരും വരെ ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. ജാതകം ചേർന്നതോടെ, ഇരു വീട്ടുകാരുടെയും പൂർണമായ സമ്മതത്തോടെ വിവാഹം ഉടൻ തീരുമാനിക്കുകയായിരുന്നു. ഞങ്ങൾ ഒന്നിച്ച് ഇതുവരെ അഭിനയിച്ചിട്ടില്ല. ‘സ്റ്റാർ മാജിക്കി’ലും ഇതുവരെ ഒരു എപ്പിസോഡിലും ഒന്നിച്ച് വന്നിട്ടില്ല എന്നും മൃദുല പറയുന്നു.
ഭാര്യ സീരിയലിലെ രോഹിണിയെന്ന കഥാപാത്രത്തിലൂടെയാണ് മൃദുല വിജയ് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കൃഷ്ണതുളസി, മഞ്ഞുരുകും കാലം, കല്യാണസൗഗന്ധികം, പൂക്കാലം വരവായ് തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായ് സീരിയലിലെ സംയുക്ത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് മൃദുലയിപ്പോള്‍. ഏറ്റവുമധികം ഫാന്‍സ് അസോസിയേഷനുകളുള്ള നടിമാരില്‍ ഒരാളാണ് മൃദുല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…