നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. ഇപ്പോൾ താരം വിവാഹിതയായി എന്ന വാർത്തയാണ് പുറത്തുവരുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമടങ്ങിയ ലളിതമായ ചടങ്ങായിരുന്നു വിവാഹത്തിന്റെത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് വളരെ ലളിതമായ രീതിയിൽ ആയിരുന്നു വിവാഹനിശ്ചയം നടത്തിയിരുന്നത്. നടിമാരായ സുഹൃത്തുക്കളായിരുന്നു വിവാഹനിശ്ചയത്തിന് പ്രധാന ഹൈലൈറ്റ്. മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ നടി ഭാവന, രമ്യാ നമ്പീശൻ, ഷഫ്ന, ശരണ്യ മോഹൻ, ശിൽപ ബാല, ഗായിക സയനോര, അമൃത സുരേഷ് , സഹോദരി അഭിരാമി സുരേഷ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. നടന്മാരായ ഹേമന്തും, മണികണ്ഠനും , ഗായകൻ വിജയ് യേശുദാസും ചടങ്ങിനെത്തിയിരുന്നു. മൃദുലയ്ക്കും നിതിനും വേണ്ടി രമ്യയുടേയും സയനോരയുടേയും വിജയ് യേശുദാസ് മണികണ്ഠൻ എന്നിവരുടെ പാട്ടും ഉണ്ടായിരുന്നു.
ഒപ്പം മൃദുലയും നിതിനും ഗാനം ആലപിച്ചു. 2009 ൽ പുറത്തു വന്ന റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെ സ്ക്രീനിലെത്തിയ താരമാണ് മൃദുല. എൽസമ്മ എന്ന ആൺകുട്ടി, അയാൾ ഞാനല്ല, ശിഖാമണി തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് സിനിമകൾ. രാഗ്ദേശിൽ ക്യാപ്റ്റൻ ലക്ഷമിയായി താരം എത്തിയപ്പോൾ അത് ഏറെ പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…