Categories: SongsVideos

ദർശനക്ക് ശേഷം ഹിഷാം അബ്ദുൾ വഹാബ് വീണ്ടും..! ആനപ്പറമ്പിലെ വേൾഡ് കപ്പിലെ മുഹബത്തിൻ ഇശലുകൾ ഗാനം പുറത്തിറങ്ങി; വീഡിയോ

ഹൃദയത്തിലെ സൂപ്പർഹിറ്റായ ഗാനത്തിന് ശേഷം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഹിഷാം അബ്ദുൾ വഹാബ് ഈണമിട്ട മറ്റൊരു ഗാനവും പുറത്തിറങ്ങിയിരിക്കുന്നു. ആനപ്പറമ്പിലെ വേൾഡ് കപ്പിലെ മുഹബത്തിൻ ഇശലുകൾ എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഷക്കില അബ്ദുൽ വഹാബിന്റേതാണ് വരികൾ. ഹിഷാം അബ്ദുൾ വഹാബ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

ആന്റണി വർഗീസ് നായകനാകുന്ന ആനപ്പറമ്പിലെ വേൾഡ് കപ്പിന്റെ സംവിധാനം നിഖിൽ പ്രേംരാജാണ്. സംസ്ഥാനത്തെ സെവന്‍സ് ടൂര്‍ണമെന്റുകളില്‍ പന്ത്‌ തട്ടുന്ന ഹിഷാം എന്ന കഥാപാത്രമായാണ് ആന്റണി ചിത്രത്തിലെത്തുന്നത്. ഒരു പ്രമുഖ ക്ലബ് സംഘടിപ്പിക്കുന്ന അണ്ടര്‍-12 ചാമ്പ്യന്‍ഷിപ്പിനുവേണ്ടി ഒരു സംഘം കുട്ടികളെ പരിശീലിപ്പിക്കാന്‍ ഹിഷാം ഇറങ്ങുന്നതാണ് ചിത്രത്തിന്റെ കഥ. ആനപ്പറമ്പ് എന്ന സാങ്കല്‍പ്പിക ഗ്രാമമാണ് കഥാപശ്ചാത്തലമെങ്കിലും മലപ്പുറമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

ആന്റണി വർഗീസിനെ കൂടാതെ ബാലു വർഗീസ്, ഐ.എം വിജയൻ, ലുക്‌മൻ, ടി.ജി രവി, ജോൾപോൾ അഞ്ചേരി, ജേസ് ജോസ്‌, നിഷാന്ത് സാഗർ, ആസിഫ് സഹീർ, അർച്ചന വാസുദേവ് തുടങ്ങി ഒളിംപിക് ഗോളിലൂടെ ലോക ശ്രദ്ധ നേടിയ കൊച്ചു മിടുക്കൻ ഡാനിഷ് അടക്കം പുതു മുഖങ്ങളായ ഏഴ് കുട്ടികൾ ഈ സിനിമയിൽ അരങ്ങേറുന്നു. ക്യാമറ- ഫായിസ് സിദ്ദിഖ്, പ്രൊഡക്ഷൻ- കൺട്രോളർ ബാദുഷ, സംഗീതം- ജേക്സ് ബിജോയ്.

 

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago