‘മല ചൂണ്ടി വിറ്റിട്ടുള്ള നിന്റെ നേട്ടങ്ങള്, ഈ പുതിയ കാലത്തിങ്കൽ ചിരി കൊണ്ട് മറയ്ക്കാനാകില്ല കോരേ ” ഉഗ്രശോഭയോടെ ‘മുകൾപ്പരപ്പ്’ ടീസർ എത്തി

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യയെ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമായ മുകൾപരപ്പ് ടീസർ റിലീസ് ചെയ്തു. സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന ‘മുകൾപ്പരപ്പ് എന്ന ചിത്രത്തിന്റെ ടീസർ പ്രശസ്ത യുവനടൻ ധ്യാൻ ശ്രീനിവാസൻ ആണ് തന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തത്. അപർണ ജനാർദ്ദനൻ നായികയായി എത്തുന്ന ചിത്രം ഓഗസ്റ്റ് 11ന് തിയറ്ററുകളിലേക്ക് എത്തും.

ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, മാമുക്കോയ, ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി, മജീദ്, ചിത്ര നായർ, ബിന്ദു കൃഷ്ണ, രജിത മധു, ജലജ റാണി, ലയ, ബീന കൊടക്കാട്, പ്രഭു രാജ്, ശ്രീഹരി, ജസ്റ്റിൻ മുണ്ടക്കൽ, ഹാഷിം ഇരിട്ടി, എന്നിവർക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജ്യോതിസ് വിഷന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജയപ്രകാശൻ കെ കെ സഹരചയിതാവും ഗാനരചയിതാവും കൂടിയാണ്.

ജോൺസ് പനയ്ക്കൽ, സിനു കെ. ഗോപാലകൃഷ്ണൻ സീതത്തോട്, ഷമൽ സ്വാമിദാസ്, ബിജോ മോഡിയിൽ കുമ്പളാംപൊയ്ക, ഹരിദാസ് പാച്ചേനി, മനോജ് സി.പി, ആദിത്യ പി.ഒ, അദ്വൈത് പി.ഒ, ലെജു നായർ നരിയാപുരം എന്നിവരാണ് ‘മുകൾപ്പരപ്പി’ന്റെ സഹ നിർമ്മാതാക്കൾ. ഛായാഗ്രഹണം – ഷിജി ജയദേവൻ,നിതിൻ കെ രാജ്,സംഗീതം – പ്രമോദ് സാരംഗ്, ജോജി തോമസ്, ഗാനരചന – ജെ പി തവറൂൽ, സിബി പടിയറ, എഡിറ്റർ- ലിൻസൺ റാഫേൽ, പശ്ചാത്തല സംഗീതം- അലൻ വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശ്രീകുമാർ വള്ളംകുളം,ഫിനാൻസ് കൺട്രോളർ – ടി പി ഗംഗാധരൻ, പ്രൊജക്റ്റ് മാനേജർ – ബെന്നി നെല്ലുവേലി, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- പ്രവീൺ ശ്രീകണ്ഠപുരം. ഡിടിഎസ് മിക്സിംഗ്- ജുബിൻ രാജ്,പി ആർ ഒ-എ എസ് ദിനേശ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago