പ്രണയിനിക്ക് വേണ്ടി തെയ്യക്കാരനാകാൻ തയ്യാറാകുന്ന യുവാവിന്റെ കഥ പറയുന്ന സിനിമയാണ് മുകൾപ്പരപ്പ്. സിബി പടിയറ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജെ പി തവരൂൽ ആണ് നിർമിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ പ്രിയേഷ് ആയി സുനിൽ സൂര്യ എത്തുന്നു.
കുറുവാക്കുന്ന് ഗ്രാമത്തിലെ പേരെടുത്ത തെയ്യക്കാരന്റെ മകനാണ് പ്രിയേഷ്. എഞ്ചിനിയറിംഗ് ഒക്കെ കഴിഞ്ഞ് തല്ലിപ്പൊളിയായി നടക്കുന്ന പ്രിയേഷിന് തെയ്യത്തിലൊന്നും താൽപര്യമില്ല. പോരാത്തതിന് നാട്ടിൽ ഒരു പെണ്ണുമായി പ്രണയത്തിലുമാണ്. കാമുകിയായ നയന ഭയങ്കര തെയ്യക്കമ്പക്കാരിയാണ്. പ്രിയേഷ് ഒരു തെയ്യം കെട്ടിക്കാണണമെന്ന ആഗ്രഹം നയന തുറന്നുപറയുന്നു. പ്രിയേഷ് തെയ്യമായാൽ ഒപ്പം ഇറങ്ങി വരാമെന്ന് നയന സമ്മതിക്കുന്നു. ഇതോടെ അച്ഛനുമായി സഹകരിച്ച് തുടങ്ങുന്നു പ്രിയേഷ്.
കണ്ടനാർ കേളൻ എന്ന തെയ്യം കാമുകിയെ തൃപ്തിപ്പെടുത്താനായി കെട്ടിയാടാൻ മുടിയേറ്റുന്നു. അതും നയനയുടെ സ്വന്തം തറവാട്ട് കാവിൽ. പക്ഷേ പ്രിയേഷിന്റെ ആ തെയ്യം മുടങ്ങുന്നു. നയനയുടെ (അപർണ ജനാർദ്ദനൻ ) പ്രണയം ആ തെയ്യം രാവിൽ അച്ഛനറിഞ്ഞതാണ് പ്രശ്നമായത്. പുണ്യമായി കരുതുന്ന തെയ്യം മുടങ്ങിയത് പ്രിയേഷിന്റെ അച്ഛൻ ചാത്തുട്ടിയെ (ചന്ദ്രദാസൻ ലോകധർമ്മി) ഒരു ഭ്രാന്ത മനസ്കനാക്കി.
പ്രിയേഷ് വീട്ടിൽ നിന്ന് പുറത്താകുന്നു. പിന്നീട് നാട്ടിലെ ക്വാറികൾക്കും മറ്റും എതിരെയുള്ള സമരക്കാരുമായി ചേരുന്ന പ്രിയേഷിന് സംഭവിക്കുന്ന കോർപ്പറേറ്റ് ചതികളും
തുടർന്നുള്ള സംഭവങ്ങളുമാണ് മുകൾപ്പരപ്പ് പറയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…