KOCHI 2014 JUNE 25 : ( WARNING > Use this picture only after 2014 Manorama annual special edition ) Malayalam cine actor Mukesh . @ Josekutty Panackal
കേരളത്തില്‍ നടക്കുന്ന എന്ത് പ്രശ്‌നത്തിനും മറുപടി പറയേണ്ട അവസ്ഥയാണ് ഇപ്പോള്‍ കൊല്ലം എംഎല്‍എയും നടനുമായ മുകേഷിന്. നേരത്തേ സംഭവിച്ച ചില ഉദാഹരണങ്ങള്‍ ചേര്‍ത്തുനോക്കിയാല്‍ മതി ഇത് വ്യക്തമാകാന്‍. സഹായം തേടിയും കാര്യമറിയാനും എന്തിനു ട്രോളുണ്ടാക്കാന്‍ പോലും മണ്ഡലവും ജില്ലയും മാറി മുകേഷിന് വിളിയെത്താറുണ്ട്.
അതേ സമയം ചിലതൊക്കെ വിവാദമാകാറുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു കോള്‍ വൈറലാവുകയാണ്. സ്‌കൂള്‍ തിങ്കളാഴ്ച തുറക്കുമോ എന്ന് ഉറപ്പിക്കാന്‍ വിളിച്ച ഒരു ഫോണ്‍ കോളാണിത്. നവംബര്‍ ഒന്നിനു തന്നെ സ്‌കൂള്‍ തുറക്കുമോ എന്നാണു വിളിച്ച ആള്‍ക്ക് അറിയേണ്ടത്. ഇത്തവണ കൊല്ലം ജില്ലയില്‍ നിന്നുതന്നെയാണ് വിളി എത്തിയത് എന്നാണ്. പക്ഷേ അപ്പോഴും മണ്ഡലം മാറി. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ മണ്ഡലത്തില്‍ നിന്നായിരുന്നു ഈ ഫോണ്‍ കോള്‍.
ഇതിനു മുകേഷിന്റെ മറുപടി ഇങ്ങനെ.’നിങ്ങള്‍ എന്താണ് അദ്ദേഹത്തെ വിളിക്കാഞ്ഞത്. അയാള്‍ പാവമല്ലേ. നിങ്ങളുടെ ഫോണ്‍ കോളിനായി അദ്ദേഹം കാത്തിരിക്കുകയാണ്. ആരും വിളിക്കുന്നില്ല എന്ന പരാതിയാണ്. ഇതൊക്കെ റെക്കോര്‍ഡ് ചെയ്യുന്നില്ലേ..’ ഇല്ല എന്ന് വിളിച്ചയാളുടെ മറുപടി. ‘അതെന്ത് റെക്കോര്‍ഡ് ചെയ്യാത്തത്. റെക്കോര്‍ഡ് ചെയ്യണം. ഇതൊക്കെ റെക്കോര്‍ഡ് ചെയ്ത് ഇടണ്ടേ..’ മുകേഷിന്റെ തനതു ശൈലിയില്‍ മറുപടി. മുകേഷിന്റെ അടുത്ത ഫോണ്‍ കോള്‍ എന്ന പേരില്‍ പേജുകളില്‍ വൈറലാവുകയാണ് ഈ ഓഡിയോ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…