Categories: MalayalamNews

ശ്രീനിവാസൻ പറഞ്ഞതിനോട് യോജിക്കുന്നുവെന്ന് മുകേഷ്; ദിലീപിന്റെ കേസ് കോടതിയിലായതിനാല്‍ ഒന്നും പറയുന്നില്ല

സിനിമാരംഗത്ത് വനിതകള്‍ ചൂഷണം ചെയ്യപ്പെടുന്നില്ല. ആണും പെണ്ണും ഇവിടെ തുല്യരാണ്. താരങ്ങളുടെ വിപണിമൂല്യത്തെ അടിസ്ഥാനമാക്കിയാണ് പ്രതിഫലം നിശ്ചയിക്കപ്പെടുന്നതെന്നും പറഞ്ഞ ശ്രീനിവാസന്റെ വാക്കുകളോട് യോജിക്കുന്നുവെന്ന് മുകേഷ്. ദിലീപിന്റെ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന തിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും മുകേഷ് പറഞ്ഞു. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്‌ള്യു.സി.സി. രൂപീകരിച്ചതില്‍ തെറ്റില്ലെന്നും മുകേഷ് അഭിപ്രായപ്പെട്ടു.

മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ദിലീപിന് പൂര്‍ണ പിന്‍തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ളത് കെട്ടിച്ചമച്ച കഥയെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസിക്കാന്‍ സാധിക്കുന്നതല്ല. താന്‍ അറിയുന്ന ദിലീപ് ഒന്നര പൈസപോലും ഇതിന് ചെലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

നടിമാരുടെ സംഘടനയായ ഡബ്ല്യുസിസിക്കെതിരെയും കടുത്ത വിമര്‍ശനവുന്നയിച്ചു. ഡബ്ല്യുസിസിയുടെ ആവശ്യം എന്തെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. എന്ത് ഉദ്ദേശത്തിനുവേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ല. സിനിമാരംഗത്ത് വനിതകള്‍ ചൂഷണം ചെയ്യപ്പെടുന്നില്ല. ആണും പെണ്ണും ഇവിടെ തുല്യരാണ്. താരങ്ങളുടെ വിപണിമൂല്യത്തെ അടിസ്ഥാനമാക്കിയാണ് പ്രതിഫലം നിശ്ചയിക്കപ്പെടുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

നയന്‍താരയ്ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നടന്‍മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ശ്രീനിവാസൻ ചോദിച്ചു. ഇത്തരത്തില്‍ സംസാരിക്കുന്നത്ഏ തെങ്കിലും സംഘടനയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടല്ലെന്നും കാര്യങ്ങള്‍ക്കൊക്കെ ചില അതിര്‍വരമ്പുകളുള്ളതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസുഖബാധിതനായശേഷം ഒരിടവേളയ്ക്കിപ്പുറമാണ് ശ്രീനിവാസന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തുന്നത്. കുട്ടിമാമയെന്ന പുതിയ ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന് മുന്നോടിയായിട്ടായിരുന്നു അഭിമുഖത്തിൽ ശ്രീനിവാസൻ പങ്കെടുത്തത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago