ഹാപ്പി വെഡിങ്, ചങ്ക്സ്,ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക.യുവനടൻ അരുൺ ആണ് ചിത്രത്തിലെ നായകൻ.നിക്കി ഗൽറാണി ആണ് നായിക. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, അരുൺ, തരികിട സാബു, ശ്രീജിത്ത് രവി എന്നിവർക്കൊപ്പം ലാലും സലിംകുമാറും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന് വേണ്ടി നടൻ മുകേഷിന്റെ ശക്തിമാൻ ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.മുകേഷ് ശക്തിമാന്റെ വേഷം ധരിച്ച് നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.ഇപ്പോൾ ഒമർ ലുലുവിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് യഥാർത്ഥ ‘ശക്തിമാൻ’ മുകേഷ് ഖന്ന.സിനിമയില്‍ ‘ശക്തിമാന്റെ’ വേഷം ഉപയോഗിക്കുന്നതിന് എതിരെയാണ് പരാതി.ഫെഫ്ക പ്രസിഡന്റ് രണ്‍ജി പണിക്കര്‍ക്കാണ് പരാതി നല്‍കിയത്. തന്റെ ഭീഷം ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച് താന്‍ സംവിധാനം ചെയ്ത് അഭിനയിച്ച ശക്തിമാന്‍ എന്ന കഥാപാത്രത്തെ തന്റെ അനുമതിയില്ലാതെ മറ്റാര്‍ക്കും സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് മുകേഷ് ഖന്ന പരാതിയില്‍ പറയുന്നു.ശക്തിമാനെ ചിത്രത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ ഒമര്‍ ലുലുവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പരാതിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…