മമ്മൂട്ടിയുടെ പേരു പറഞ്ഞ് കുപ്പികള്‍ വാങ്ങിക്കൂട്ടി, അന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്: മുകേഷ്

മിലിട്ടറി കാന്റീനില്‍ നിന്ന് മമ്മൂട്ടിയുടെ പേരു പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് മദ്യം തരപ്പെടുത്തിയ സംഭവം വെളിപ്പെടുത്തി നടന്‍ മുകേഷ്. തന്റെ യുട്യൂബ് ചാനലായ ‘മുകേഷ് സ്പീക്കിങ്’ ലൂടെയാണ് വെളിപ്പെടുത്തല്‍. നായര്‍ സാബ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാശ്മീരിലാണ് ഷൂട്ടിങ് നടക്കുന്നത്. അവിടുത്തെ പട്ടാള കാമ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മലയാളിയായിരുന്നു. അദ്ദേഹം മമ്മൂട്ടിയുടെ ആരാധകനും. തങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്തു തരണമെന്ന് അദ്ദേഹം ജൂനിയര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് പട്ടാള കാന്റീനില്‍ സാധനങ്ങള്‍ക്ക് വിലകുറവാണെന്ന് അറിയുന്നത്. മദ്യത്തിനും വില കുറവാണെന്ന് ഒപ്പമുള്ളവര്‍ പറഞ്ഞു. ഒരിക്കല്‍ ഒപ്പമുള്ള നടന്റെ പിറന്നാള്‍ വന്നു. പാര്‍ട്ടി നടത്താന്‍ ഒരു കുപ്പി വേണമെന്ന് അവര്‍ എന്നോട് പറഞ്ഞു. മനസ്സില്ലാ മനസ്സോടെ ഞാന്‍ ഈ കാര്യം ഉദ്യോഗസ്ഥനോട് പറഞ്ഞു. അദ്ദേഹം ആവേശത്തോടെ ഒരു കുപ്പി എത്തിച്ചു. 300 രൂപയുടെ കുപ്പിയ്ക്ക് അവിടെ 100 രൂപ മാത്രമേ വിലയുള്ളൂ.

ഈ വിവരം എല്ലായിടത്തും ചര്‍ച്ചയായി. എങ്ങനെയെങ്കിലും ഒരു കുപ്പി കൂടി വേണം. ഇനി ഞാന്‍ ചോദിക്കില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നെ നിര്‍ബന്ധിച്ചു. ഒടുവില്‍ ഞാന്‍ ജൂനിയര്‍ ഉദ്യോഗസ്ഥനോട് വിവരം പറഞ്ഞു. ഒരു ചെറിയ കാര്യമുണ്ട്. ബര്‍ത്ത് ഡെ സെലിബ്രേഷനില്‍ മമ്മൂക്കയും വന്നിരുന്നു. പുള്ളി കഴിക്കാത്തതാണ്. വളരെ അപൂര്‍വമായെ കഴിക്കാറുള്ളു. ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു സിപ് കഴിച്ചു,. അദ്ദേഹം പറഞ്ഞു കൊള്ളാമെന്ന്. ഒരു ബോട്ടില്‍ കൂടി കിട്ടുമോ എന്നും ചോദിച്ചു. ഇതുകേട്ടതും ഉദ്യോഗസ്ഥന്‍ പറഞ്ഞു, ‘രണ്ട് ബോട്ടില്‍ തരാം എന്റെ കെയര്‍ ഓഫില്‍ തന്നെ, പൈസ വേണ്ട എന്ന്. പൈസ വാങ്ങണം എന്ന് പറഞ്ഞ് 200 രൂപ കൊടുത്ത് 2 കുപ്പി വാങ്ങി. ഒരു തുള്ളി പോലും മദ്യം കഴിക്കാത്ത മമ്മൂക്ക ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥന് മമ്മൂക്കയോടുള്ള ആരാധന കൂടി വന്നു. താന്‍ എല്ലാം നന്നായി നോക്കുന്നുണ്ടെന്ന് മമ്മൂക്കയോട് പറയണമെന്ന് അദ്ദേഹം പറഞ്ഞു.

Mukesh

തുടര്‍ന്ന് ദിവസവും അദ്ദേഹം മമ്മൂക്കയോട് ചോദിക്കും. എങ്ങനെ ഉണ്ടായിരുന്നു സര്‍ ഇന്നലെ എന്ന്. സിനിമാ ഷൂട്ടിങിനെ പറ്റിയാണ് കരുതി മമ്മൂട്ടി ഗംഭീരമായിരുന്നു എന്ന് മറുപടിയും കൊടുക്കും. അങ്ങനെ കുറേ ദിനങ്ങള്‍. ഒടുവില്‍ ഷൂട്ടിങ് തീരുന്ന ദിനം ഉദ്യോഗസ്ഥന്‍ മമ്മൂക്കയോട് വന്നു പറഞ്ഞു, ‘കാറിനകത്ത് കുറച്ച് കേറ്റി വയ്ക്കട്ടെ’ എന്ന്. മമ്മൂക്ക ചോദിച്ചു ‘എന്ത്’, ‘അല്ല കാന്റീനില്‍ നല്ല ഇനം വന്നിട്ടുണ്ട്’ ഓഫിസര്‍ പറഞ്ഞു. വേണ്ട കാറിനകത്ത് ഒന്നും കയറ്റേണ്ടെന്ന് മമ്മൂക്ക പറഞ്ഞു. ഇദ്ദേഹം തിരിച്ചുപോയപ്പോള്‍ മമ്മൂക്ക അന്ന് തന്നോട് ആദ്യമായി ചോദിച്ചു, ‘അദ്ദേഹം എന്താണ് പറഞ്ഞതെന്ന്’. ഞാന്‍ പറഞ്ഞു, ആത്മാര്‍ത്ഥ കൂടുതലാണ്. ജ്യൂസ് അടിക്കുന്ന രണ്ടു മിക്‌സി കാറില്‍ കയറ്റി വയ്ക്കട്ടെ എന്നാണ് ചോദിച്ചത്.
മമ്മൂക്കയുടെ വീട്ടില്‍ 200 മിക്‌സി ഉണ്ടെന്ന് ഞാന്‍ പറഞ്ഞു, അതും ലോകത്തിന്റെ പല ഭാഗത്തു നിന്നും വാങ്ങിയതാണെന്നും. എന്തായാലും തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. ഇന്നായിരിക്കും അദ്ദേഹം ഈ സത്യം അറിയുന്നത്, മമ്മൂക്ക മാപ്പ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago