ആരാധകരുടെ പ്രിയപ്പെട്ട താരപുത്രിയാണ് മുക്തയുടെ മകള്‍ കണ്‍മണി. സോഷ്യല്‍മീഡിയയിലൂടെ താരം മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. നടി മുക്തയുടേയും റിങ്കു ടോമിയുടേയും മകളായ കിയാര എന്ന കണ്‍മണിയ്ക്ക് നാലുവയസായ സന്തോഷവാര്‍ത്തയാണ് താരം പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ നാലാം പിറന്നാളാഘോഷിക്കുന്ന കണ്‍മണിക്ക് സര്‍പ്രൈസുമായെത്തിയിരിക്കുകയാണ് മുക്തയും റിമിയും നടി ഭാമയും. ഇവരുടെ പോസ്റ്റുകളെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
റിമി ടോമിയുടെ സഹോദരനാണ് മുക്തയുടെ ഭര്‍ത്താവ്. സഹോദരനെ മുക്തയ്ക്കായി ആലോചിച്ചത് റിമി ടോനമി തന്നെയാണ്. അടുത്തിടെ മുക്ത പെണ്ണു കാണല്‍ ചടങ്ങിന്റെ ഓര്‍മകള്‍ പങ്കുവച്ചിരുന്നു. അഭിനയത്തിന് മുക്ത നല്ലൊരു നര്‍ത്തകി കൂടിയാണ്. വിവാഹത്തിന് ശേഷം താരം അഭിനയ ജീവിതം ഉപേക്ഷിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
തന്റെ കണ്‍മണിക്ക് 4 വയസ്സായെന്ന സന്തോഷം പങ്കുവെച്ചാണ് മുക്ത ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്്. പെരുമഴക്കാലത്തിലെ ചെന്താര്‍മിഴി എന്ന ഗാനത്തിനൊപ്പം ചുവട് വച്ചാണ് മുക്ത മകള്‍ക്ക് ആശംസകള്‍ നല്‍കിയത്.എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദാനമാണ് നീ, മകളെ എനിക്ക് തന്നതിന് ഞാന്‍ ദൈവത്തോട് നന്ദിയുള്ളവളാണ്. നിനക്ക് നാലാം ജന്മദിനാശംസകള്‍ നേരുന്നു. -മുക്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നടി ഭാമയും കണ്‍മണിയ്ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…