മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ, പൃഥ്വിരാജ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലുസിഫർ.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആകുമെന്ന് ആണ് പറയപ്പെടുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് വണ്ടിപ്പെരിയാറിൽ ആരംഭിച്ചിരുന്നു.ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന്റെ സ്റ്റില്ലുകൾ ലൊക്കേഷനിൽ നിന്ന് പുറത്തായിരുന്നു.ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്ന വാഹനത്തിന്റേത് ഉൾപ്പടെയുള്ള ചിത്രങ്ങളാണ് പുറത്ത് വന്നത്.
ഇപ്പോൾ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി.ഇത്തരത്തിൽ ചിത്രങ്ങൾ പുറത്ത് വിടുന്നത് ആരോഗ്യപരമല്ലെന്ന് അദ്ദേഹം പറഞ്ഞു.ഫേസ്‍ബുക്കിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന
പോസ്റ്റ് വായിക്കാം :
പ്രിയപ്പെട്ടവരേ,
“ലൂസിഫർ” എന്ന ഞാൻ എഴുതി, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചലച്ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ നാൾ മുതൽ, ഇതിന്റെ സെറ്റിൽ നിന്നും പുറത്ത് വരുന്ന അനൗദ്യോഗിക സ്റ്റില്ലുകളും വീഡിയോ ക്ലിപ്പുകളും നിരവധിയാണ്.
സിനിമയോടുള്ള സ്നേഹവും പ്രതീക്ഷയും ആണ് ഇത്തരം ലീക്കുകൾക്ക് പിന്നിൽ എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ: ഇത്തരം ലീക്കുകൾ
ആസ്പദമാക്കി സിനിമയുടെ ഉള്ളടക്കം തോന്നുംപോലെ ഊഹിച്ചെടുത്ത്, അത് പ്രസിദ്ധപ്പെടുത്തി നിർവൃതിയടയുന്ന ഒരുപാട് ഓൺലൈൻ കച്ചവടക്കാരുടെ കാലാമാണിത്.
ഇത്തരം നിരൂപിക്കലുകൾ ഒരു സിനിമയോടുള്ള സ്നേഹത്താൽ ഉണ്ടാവുന്നവയല്ല മറിച്ച്, ഒരുതരം വിപണന വൈകല്യത്തിൽ നിന്ന് പിറക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നവർക്ക് തീറ്റയാകാനേ ഇത്തരം ലൊക്കേഷൻ ലീക്കുകൾ ഉപകരിക്കൂ.
യഥാർഥ സിനിമ സ്നേഹികൾ അറിയാൻ വേണ്ടി ഒരു കാര്യം വിനയപുരസ്സരം പറഞ്ഞുകൊള്ളട്ടെ:
ഒരു സിനിമ ഇറങ്ങുന്നതിനു മുൻപ് അതിനെ കുറിച്ച് ഊഹാപോഹങ്ങൾ പടച്ച്, അത് പറഞ്ഞു പരത്താൻ നോക്കുന്നത്, ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. അത് ചെയ്യുന്നവരെ ദയവുചെയ്ത് പ്രോത്സാഹാഹിപ്പിക്കാതിരിക്കുക. ??
?സസ്നേഹം,
Murali Gopy
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…