മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ലൂസിഫർ നിറഞ്ഞ സദസ്സിൽ വൻ വിജയം കുറിച്ച് മുന്നേറുമ്പോൾ ഒപ്പം കൈയ്യടി നേടുന്നവരാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും. അവക്കെല്ലാം ഇടയിൽ അധികം സംഭാഷണങ്ങളോ ഒന്നുമില്ലാതെ നോട്ടങ്ങൾ കൊണ്ടും ചലനങ്ങൾ കൊണ്ടും കൈയ്യടി നേടുന്ന ഒരാളാണ് മുരുകൻ അവതരിപ്പിക്കുന്ന മുത്തു എന്ന കഥാപാത്രം. സ്റ്റീഫൻ നെടുമ്പള്ളിയുടെ സന്തത സഹചാരിയായി നടക്കുന്ന മുത്ത് എന്ന വേഷം മുരുകന്റെ കരിയറിലെ തന്നെ ഏറ്റവും വലിയൊരു നേട്ടമാണ്.
തമിഴ്‌നാട് സ്വദേശിയായ മുരുകൻ കൊച്ചിയിലാണ് താമസം. അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിൻവെള്ളം , കലി, വാരിക്കുഴിയിലെ കൊലപാതകം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ മുരുകൻ അഭിനയിച്ചിട്ടുണ്ട്. മുരുകന്റെ മനസ്സിൽ സിനിമ എന്നും ഒരു സ്വപ്‌നമായിരുന്നു. അലിഭായ്,മാടമ്പി,ചൈന ടൗൺ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലിനു വേണ്ടി വസ്ത്രങ്ങൾ തയ്ച്ച കോസ്റ്റ്യൂം അസിസ്റ്റന്റ് ആയിരുന്നു മുരുകൻ. നിരവധി ചിത്രങ്ങളിൽ വേഷമിട്ട മുരുകന്റെ ലൂസിഫറിലെ റോൾ മാത്രം മതി പ്രേക്ഷകർക്ക് എന്നും ഓർത്തിരിക്കാൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…