കഴിഞ്ഞദിവസം ആയിരുന്നു ആടുജീവിതം സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് എ ആർ റഹ്മാൻ ജോർദാനിൽ എത്തിയത്. തിങ്കളാഴ്ച ജോർദാനിൽ എത്തിയ അദ്ദേഹം രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് എത്തിയത്. ആടുജീവിതം സിനിമയുടെ സ്കോർ ചെയ്യുന്ന അദ്ദേഹം ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന വാദി റം എന്ന സ്ഥലത്ത് എത്തി. എ ആർ റഹ്മാൻ സെറ്റിൽ എത്തിയതിന്റെ സന്തോഷം പങ്കു വെച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. ‘ഞങ്ങളുടെ സംഘത്തെ പ്രോത്സാഹിപ്പിക്കാൻ ആരാണ് എത്തിയിരിക്കുന്നതെന്ന് നോക്കൂ’ എന്ന കുറിപ്പോടെയാണ് എ ആർ റഹ്മാന് ഒപ്പമുള്ള ചിത്രം പൃഥ്വിരാജ് പങ്കുവെച്ചത്. ചിരിച്ചു കൊണ്ടു നിൽക്കുന്ന എ ആർ റഹ്മാന്റെ മുമ്പിൽ വിനയാന്വിതനായി നിൽക്കുന്ന പൃഥ്വിരാജ് ആണ് ചിത്രത്തിലുള്ളത്.
തിരക്കേറിയ ഷെഡ്യൂളുകൾക്ക് ഇടയിലും ആടുജീവിതം ഷൂട്ടിംഗ് ലൊക്കേഷനിൽ ടീമിനൊപ്പം ചേരാൻ റഹ്മാൻ തീരുമാനിക്കുകയായിരുന്നു. ‘ഇത് വളരെ പ്രത്യേകതയുള്ള സിനിമയാണ്. ഇത് മനുഷ്യത്വത്തെക്കുറിച്ചുള്ള സിനിമയാണ്. ബ്ലെസിയെപോലുള്ള സംവിധായകൻ ഈ ചിത്രത്തിന് എല്ലാം നൽകിയിട്ടുണ്ട്. മുഴുവൻ ടീമിനും പ്രതിബദ്ധതയുണ്ട്. പ്രോത്സാഹനത്തിന്റെ ഭാഗമായാണ് ഞാൻ ലൊക്കേഷനിലേക്ക് പോകുന്നത്’ – അമ്മനിൽ എത്തിയ എ ആർ റഹ്മാൻ കഴിഞ്ഞദിവസം ജോർദാൻ ടൈംസിനോട് പറഞ്ഞു. ചിത്രത്തിന്റെ സ്കോറിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് റഹ്മാൻ വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…