Categories: MalayalamNews

കൊതിച്ചതിൽ കുറച്ചെങ്കിലും നമ്മളു സ്വന്തമാക്കണ്ടേ? പത്താം ക്ലാസ് കഴിഞ്ഞപ്പോൾ സ്വന്തമാക്കുവാൻ കൊതിച്ച തബല മാത്തുക്കുട്ടിക്ക് വാങ്ങിക്കൊടുത്ത് ഷാൻ റഹ്മാൻ

റേഡിയോ ജോക്കിയായും ടെലിവിഷൻ അവതാരകനായും മലയാളികളുടെ മനം കവർന്ന മാത്തുക്കുട്ടി ആസിഫ് അലിയെ നായകനാക്കി കുഞ്ഞെൽദോ എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ റീ-റിക്കോർഡിങ് വേളയിൽ നടന്ന ഒരു സംഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മാത്തുക്കുട്ടി.

കുഞ്ഞെൽദോയുടെ റീ റെക്കോർഡിംഗ്‌ കഴിഞ്ഞതിന്റെ ആവേശത്തിലിരിക്കുമ്പോഴാണ്‌ ഷാൻ റഹ്മാനോട്‌ ഞാനാ കഥ പറയുന്നത്‌. പത്താം ക്ലാസ്സിലെ റിസൾട്ട്‌ വന്ന് നിൽക്കുന്ന സമയം. അതായത്‌, പാസ്‌ മാർക്കിനു മീതേക്ക്‌ അതിമോഹങ്ങൾ ഒന്നുമില്ലാതെ വിനയപൂർവ്വം ജീവിച്ച എനിക്ക്‌ വിദ്യാഭ്യാസ വകുപ്പ് 1st class ‌ എന്ന ഭൂട്ടാൻ ബംബർ സമ്മാനിച്ച കാലം(അന്നു മുതലാണ്‌ ഞാൻ അൽഭുതങ്ങളിൽ വിശ്വസിക്കാൻ തുടങ്ങിയത്.‌) വീട്ടുകാരുടെ ഞെട്ടൽ മാറും മുൻപ്‌ ഞാൻ അവസരം മുതലെടുത്ത്‌ പ്രഖ്യാപിച്ചു.

“എനിക്ക്‌ തബല പഠിക്കാൻ പോണം“. ചെവിയിൽ ചിറകടിയൊച്ച (കിളി പറന്ന സൗണ്ട്‌) കേട്ട പോലെ നിന്ന മമ്മിയുടെ കയ്യിൽ നിന്നും 21 രൂപയും വാങ്ങി ആദ്യം ഞാൻ അടക്കാമര ചോട്ടിലേക്കും, പിന്നെ വെറ്റില പറമ്പിലേക്കും, അവിടുന്ന് പാലായിക്കുന്നിലുള്ള ഗുരുവിന്റെ വീട്ടിലേക്കും എണീറ്റ്‌ നിന്ന് സൈക്കിൾ ചവിട്ടി. മനോരമ ഞായറാഴ്ച പതിപ്പിൽ വന്ന സക്കീർ ഹുസൈന്റെ ഇന്റർവ്വ്യൂ എന്റെ ജീവിതം തന്നെ മാറ്റി മറിക്കും എന്ന് എനിക്ക്‌ തോന്നിയ ദിവസങ്ങളായിരുന്നു പിന്നെ. താളബോധമില്ലാതെ സൈക്കിൾ ബെല്ലടിച്ച കൂട്ടുകാരോട്‌ പോലും ഞാൻ പറഞ്ഞു “അങ്ങനെയല്ല കുട്ടി.. ഇങ്ങനെ.. താ ധിം ധിം താ..” അപ്പോഴെക്കും +2 അഡ്മിഷൻ തുടങ്ങാറായിരുന്നു. നടുവിരലും മോതിര വിരലും ചേർത്ത്‌ പിടിച്ച്‌ “തിരകിട്തിരകിട്”‌ എന്ന് ഒഴുക്കിക്കൊണ്ടിരുന്ന എന്നെ നോക്കി ഗുരു പറഞ്ഞു.. “ഇനി പ്രാക്ടീസാണ്‌ മെയിൻ. തബല വാങ്ങണം. എന്റെ ഒരു ശിഷ്യന്റെ കയ്യിൽ പഴയതൊന്നുണ്ട്‌. 1000 രൂപ കൊടുത്താൽ നമുക്കത്‌ വാങ്ങാം”. പത്താം ക്ലാസ്സ്‌ പാസായി കുടുംബത്തിന്റെ അഭിമാനം കാത്ത ഞാൻ വീട്ടിൽ അടുത്ത പ്രഖ്യാപനം നടത്തി. “തബല വാങ്ങണം”.

ഉത്തരം ലളിതവും വ്യക്തവുമായിരുന്നു “പറ്റില്ല”. വീട്ടിൽ അള്ളാ രേഖയും സക്കീർ ഹുസൈനും തമ്മിലുള്ള ഒരു ജുഗൽബന്ധി ഉയർന്നു. പല താളക്രമങ്ങളിലൂടെ അത്‌ വളർന്നു. ഒടുക്കം ഇനി വായിക്കാൻ മാത്രകളൊന്നുമില്ലാതെ എന്റെ വിരൽ വിറച്ചു. ആ തോൽ വിയുടെ കഥ പറയാനാണ്‌ ഞാൻ അവസാനമായി ആശാന്റെ അടുത്ത്‌ പോവുന്നത്‌. “ഇന്ന് പ്രാക്ടീസ്‌ ചെയ്യുന്നില്ലേ” എന്ന ചോദ്യത്തിന്‌ ഞാൻ ഉത്തരം പറഞ്ഞില്ല. മൂടി തുറക്കാതെ വെച്ച തബലക്ക്‌ മുന്നിൽ നിന്നും എണീറ്റ്‌ നടന്നു. ഞാൻ ഇമൊഷണലായി കഥ പറഞ്ഞിരുക്കുമ്പോൾ ഷാൻ മൊബെയിലും നോക്കിയിരിക്കുവായിരുന്നു. അവനത്‌ കേൾക്കാൻ താൽപര്യമില്ലെങ്കിലും നമ്മൾ കഥ നിർത്തൂല്ലാലോ..! അതിനിടയിൽ പാട്ട്‌ പാടാൻ പോയ വിനീത്‌ ശ്രീനിവാസൻ സാർ തിരിച്ച്‌ വന്നു. അൽപം കഴിഞ്ഞ്‌ ആരോ വാതിലിൽ മുട്ടി. ഷാൻ എന്നേയും കൊണ്ട്‌ വാതിൽക്കലേക്ക്‌ ചെന്നു. താടി നരച്ചൊരു ചേട്ടനായിരുന്നു പുറത്ത്‌. അയാളുടെ കയ്യിൽ വലിയൊരു ബാഗുണ്ടായിരുന്നു. അതെനിക്ക്‌ തന്നിട്ട്‌ തുറക്കാൻ പറഞ്ഞു. ഞാൻ സിബ്ബിന്റെ ഒരു സൈഡ്‌ തുറന്ന് തുടങ്ങുമ്പോൾ ഷാൻ പറഞ്ഞു.. “കിട്ടാവുന്നതിൽ വെച്ചേറ്റവും നല്ല തബല തന്നെ വേണമെന്ന് ഞാനവർക്ക്‌ മെസ്സേജ്‌ അയച്ചിരുന്നു. കൊതിച്ചതിൽ കുറച്ചെങ്കിലും നമ്മളു സ്വന്തമാക്കണ്ടേ?” എന്റെ കണ്ണിനും കയ്യിലിരിക്കുന്ന ബാഗിനും കനം കൂടുന്ന പോലെ തോന്നി. ഞാൻ നിലത്തിരുന്നു. നീണ്ട 19 വർഷങ്ങൾക്ക്‌ ശേഷം ഞാനൊരു തബലയിൽ തൊട്ടു. കരയാതിരിക്കാൻ ഞാൻ വായിച്ച്‌ തുടങ്ങി. ത ധിം ധിം ത.. ത ധിം ധിം ത…

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

4 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago