‘യാര് യാര് ശിവം’ പാട്ട് തുടങ്ങിയപ്പോൾ പരിപാടി നടക്കുന്ന സ്ഥലത്തെ താപനില താണു, പതിയെ ഒരു കാറ്റ് അവിടേക്ക് ഒഴുക്കിയെത്തി – ആ പാട്ടിൽ ദൈവികാംശം ഉണ്ടെന്ന് തോന്നിയെന്ന് വിദ്യാസാഗർ

കമൽഹാസൻ നായകനായി എത്തിയ ചിത്രമായിരുന്നു അൻപേ ശിവം. ചിത്രം റിലീസ് ചെയ്ത് 20 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ചിത്രത്തിലെ യാര് യാര് ശിവം എന്ന ഗാനം വർഷങ്ങൾക്ക് ശേഷം ഇപ്പോഴും ജനമനസുകളെ കീഴടക്കി നില കൊള്ളുകയാണ്. മലയാളികൾക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും ഈണങ്ങൾ പകർന്നു നൽകിയ വിദ്യാസാഗർ തന്റെ സംഗീത യാത്രയിൽ 25 വർഷങ്ങൾ പിന്നിടുകയാണ്. ഇതിന്റെ ഭാഗമായി വിദ്യാസാഗർ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

യാര് യാര് ശിവം എന്ന ഗാനത്തിൽ ദൈവികാംശം ഉണ്ടെന്ന് തനിക്ക് തോന്നുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിദ്യാസാഗർ. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് വിദ്യാസാഗർ ഇങ്ങനെ പറഞ്ഞത്. യാര് യാര് ശിവം എന്ന ഗാനം സ്റ്റേജിൽ അവതരിപ്പിച്ചപ്പോൾ നടന്ന ദൈവികമായ അനുഭവത്തെക്കുറിച്ചാണ് വിദ്യാസാഗർ ഇങ്ങനെ പറഞ്ഞത്.

ചെന്നെയിൽ നടന്ന വിദ്യാസാഗർ സ്റ്റേജ് ഷോയിൽ അൻപേ ശിവത്തിലെ പാട്ടിന് മുമ്പ് അതാരകൻ കാണികളോട് എല്ലാവരോടും തങ്ങളുടെ ഫോൺ സൈലൻ്റ് ആക്കാൻ ആവശ്യപ്പെട്ടു. പാട്ട് തുടങ്ങിയതും പരിപാടി നടക്കുന്ന സ്ഥലത്തെ താപനില മൂന്ന് നാല് ഡിഗ്രി കുറഞ്ഞതു പോലെ തോന്നി. പതിയെ ഒരു കാറ്റ് മന്ദ മാരുതനെപോലെ സ്റ്റേജിനെ വന്ന് തഴുകി. ആ അനുഭവം മറക്കാനാകില്ലെന്നും സംഗീതം ദൈവികമാണെന്നുമാണ് വിദ്യാസാഗർ അഭിമുഖത്തിൽ പറഞ്ഞത്. ഈസംഭവത്തിന്റെ വീഡിയോ യുട്യൂബിൽ ഉണ്ടെന്നും വിദ്യാസാഗർ പറഞ്ഞു. “സംഗീതത്തിൽ ഞാൻ നേടിയതെല്ലാം ഈശ്വരനുഗ്രഹമാണ്. പാട്ടുകളുടെ വിജയവും പരാജയവും എന്നെ ഒരിക്കലും ബാധിക്കാറില്ല. തമിഴിൽ സ്കൂൾ കാലഘട്ടത്ത് ഞാൻ ഒരു റാങ്ക് ഹോൾഡർ ആയിരുന്നു. ഭാഷയോടുള്ള ഇഷ്ട്ടമാണ് എൻ്റെ പാട്ടുകളിൽ നല്ല വരികൾ വരാനുള്ള കാരണം” – വിദ്യാസാഗർ കൂട്ടിചേർത്തു. മലയാള സിനിമയിൽ 25 വർഷങ്ങൾ പിന്നിട്ട അദ്ദേഹത്തിൻ്റെ ‘ലൈവ് കൺസേർട്ട് ‘ അങ്കമാലിയിലെ അഡ്ലക്സ് ഓഡിറ്റോറിയത്തിൽ ജൂൺ പത്തിന് നടക്കും.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago