‘നവ്യയെ ലേഡി സൂപ്പർസ്റ്റാർ എന്ന് ശരിക്കും വിളിക്കാൻ തോന്നുന്നു’; ഒരുത്തീ കണ്ടതിനു ശേഷം രതീഷ് വേഗ പറഞ്ഞത്

പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം നടി നവ്യ നായർ വീണ്ടും നായികയായി തിരിച്ചെത്തിയ സിനിമ ആയിരുന്നു വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി. ചിത്രത്തിൽ രാധാമണി എന്ന കഥാപാത്രമായി എത്തിയ നവ്യ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നിരവധി പേരാണ് ചിത്രത്തിലെ നവ്യയുടെ അഭിനയത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ഇപ്പോൾ സിനിമ കണ്ടതിനു ശേഷം നവ്യയെയും സംവിധായകനെയും അഭിനനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഗീതസംവിധായകൻ രതീഷ് വേഗ. നവ്യ നായരെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ തോന്നുന്നെന്നും രതീഷ് വേഗ കുറിച്ചു.

സോഷ്യൽ മീഡിയയിൽ രതീഷ് വേഗ കുറിച്ചത് ഇങ്ങനെ, ‘ഒരുത്തി എന്ന ചിത്രം കണ്ടു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഡയറക്ടർ എന്റെ പ്രിയ ഗുരുനാഥൻ കൂടിയായ VKP സാറിന്റെ ചിത്രം എന്നത് തന്നെയാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിച്ച ആദ്യഘടകം. സാധാരണകാരുടെ ജീവിതത്തിലെ നേർക്കാഴ്ചയാണ് ഒരുത്തി. നന്ദനത്തിലെ ബാലാമണിയിൽ നിന്നും ഒരുത്തിയിലെ രാധാമണിയിലേക്ക് എത്തുന്ന നവ്യ. ഒരിക്കലും നവ്യയെ ചിത്രത്തിൽ കണ്ടില്ല; നമ്മുടെ ഇടയിൽ കാണുന്ന ജീവിതപ്രാരാബ്ധങ്ങളാൽ നെട്ടോട്ടമോടുന്ന രാധാമണിയായി നവ്യ ജീവിക്കുന്ന അനുഭവം. രാധാമണിയുടെ ആത്മസംഘർഷങ്ങളിലൂടെ നമ്മളും യാത്രചെയ്യുന്നു. ലേഡി സൂപ്പർസ്റ്റാർ എന്ന് ശരിക്കും വിളിക്കാൻ തോന്നുന്ന അഭിനയ മുഹൂർത്തം കോറിയിടുന്നു നവ്യ. പറയുന്ന കഥയുടെ ആഴം ആത്മാവുള്ളതെങ്കിൽ VKP സർ അത് കൺസീവ് ചെയ്യുന്നതിൽ അൾട്ടിമേറ്റ് ആണ് എന്ന് ഞാൻ എപ്പോഴും പറയുന്നതാണ്. ഇവിടെ ഒരുത്തിയുടെ കൂടെ നമ്മുടെ മനസ്സിനെയും യാത്ര ചെയ്യിക്കുന്നുണ്ട് VKP. എടുത്തു പറയേണ്ട മറ്റൊരു കാര്യം വിനായകന്റെ പോലീസ് വേഷം. ഇപ്പോഴും വേണ്ടപോലെ ഉപയോഗിക്കപ്പെടാത്ത ചട്ടക്കൂടുകൾക്ക് ഉള്ളിൽ മാത്രം നിർത്തിപോന്ന കലാകാരൻ ആണ് വിനായകൻ എന്ന് ഒരുത്തി കണ്ടപ്പോൾ തോന്നി. പക്വതയുള്ള സത്യസന്ധനായ പോലീസ് കഥാപാത്രം എത്രമാത്രം അച്ചടക്കത്തോടെ ആണ് വിനായകൻ ചെയ്തിരിക്കുന്നത്. അങ്ങനെ ഒരു Challenge എടുത്തതിന് VKP സാറിന് ആണ് ആദ്യ കൈയ്യടി. വിനായകൻ ഇനിയും വ്യത്യസ്തമായ കഥാപാത്രങ്ങളിൽ തിളങ്ങട്ടെ. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ കള്ളിമുണ്ട് കഥാപാത്രങ്ങൾക്ക് അപ്പുറം ഇനിയും എത്രയോ കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേത്തിന് കഴിയും. ശിക്കാറിനു ശേഷം സുരേഷ് ബാബു ചേട്ടന്റെ ഹൃദയം തൊടുന്ന തിരക്കഥയും സംഭാഷണവും. ഒരുത്തി സമീപകാലചിത്രങ്ങളിലെ മികച്ച അനുഭവം തന്നെയാണ്. Navya Nair. Vk Prakash #Oruthee’ – എന്നാണ് രതീഷ് വേഗ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മാളവിക മേനോന്‍, ചാലി പാല, മുകുന്ദൻ, കെ പി എ സി ലളിത, അരുൺ നാരായണൻ എന്നിവരും നവ്യയുടെ മകനായി അഭിനയിച്ച ആദിത്യനും മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഛായാഗ്രഹണം – ജിംഷി ഖാലിദ്, സംഗീതം – ഗോപി സുന്ദർ, എഡിറ്റിംഗ് – ലിജോ പോൾ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി. കുടുംബ പ്രേക്ഷകർക്ക് പൂർണ സംതൃപ്തി നൽകുന്ന ഒരു ഡ്രാമ ത്രില്ലർ ആണ് ഒരുത്തീ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago