Categories: MalayalamNews

തന്റെ ഗാനങ്ങൾ ആലപിക്കുവാൻ വ്യാജ അവസരം നൽകുന്ന തട്ടിപ്പുകാരെ തുറന്നുകാട്ടി ഷാൻ റഹ്മാൻ; തട്ടിപ്പിന് ഇരയാകുന്നത് പ്രധാനമായും ഗായികമാർ..!

പല തരത്തിലുള്ള തട്ടിപ്പുകൾക്കാണ് നാം ഓരോ ദിവസവും കാതോർക്കുന്നത്. തട്ടിപ്പുകൾക്ക് ഇരയാകുവാൻ പലപ്പോഴും കാരണമാകുന്നത് നിഷ്‌കളങ്കതയും ഓരോരോ ആവശ്യകതകളുമാണ്. ഇത്തരത്തിൽ ഉള്ളൊരു വൻ തട്ടിപ്പ് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. താൻ കംപോസ് ചെയ്‌ത ഗാനങ്ങൾ ആലപിക്കുവാൻ ക്ഷണിക്കുന്ന തട്ടിപ്പുകാരെ ഫേസ്ബുക്കിലൂടെ തുറന്നു കാട്ടിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ സംഗീത സംവിധായകൻ.

പ്രിയ സുഹൃത്തുകളെ.. കുറച്ചുകാലമായി നടന്നു കൊണ്ടിരിക്കുന്ന ഒരു വലിയ തട്ടിപ്പിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ഇതിനെക്കുറിച്ച് ഇതിനുമുൻപും കേട്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായി നേരിടേണ്ടി വന്നത് ഇപ്പോഴാണ്. ‘എന്റെ’ ഗാനങ്ങൾ ആലപിക്കുവാൻ എന്ന വ്യാജേന ചില ക്രിമിനലുകൾ വളർന്നുവരുന്ന പുതുഗായകരെ വിളിക്കുകയും അവരുടെ നിഷ്‌കളങ്കതയേയും ആലാപനരംഗത്ത് ഒരു കരിയറെന്ന അവരുടെ ആവശ്യകതയേയും ചൂഷണം ചെയ്യുന്നു. ഇവിടെയെങ്ങും ഞാൻ ഇല്ലതാനും. AR അസ്സോസിയേറ്റ്സ് എന്ന കമ്പനിയിൽ നിന്നും അനൂപ് കൃഷ്‌ണൻ [ഫോൺ നമ്പർ – 73063 77043] എന്ന വ്യക്തി എന്റെ രണ്ടു പാട്ടുകൾ പാടുവാൻ അവസരം നൽകാമെന്ന് പറഞ്ഞ് എന്റെ സുഹൃത്തിന് അയച്ച വാട്സാപ്പ് മെസേജുകളുടെ സ്ക്രീൻഷോട്ടാണ് താഴെ പങ്ക് വെച്ചിരിക്കുന്നത്. ഒന്ന് ഹരിശങ്കറിനൊപ്പവും ഒന്ന് വിനീതിനൊപ്പവും. ഈ തട്ടിപ്പുക്കാർ ഗായകരെ സ്റ്റുഡിയോയിലേക്ക് വിളിക്കുകയും ഞാൻ കംപോസ് ചെയ്‌ത ഗാനമാണെന്ന് പറഞ്ഞ് ഏതെങ്കിലും ഒക്കെ ഗാനങ്ങൾ ആലപിപ്പിക്കുകയും ചെയ്യുന്നു. ഗായികമാരാണ് പ്രധാനമായും ഇവരുടെ ലക്ഷ്യം. മറ്റുള്ള രീതികളിലും ഈ തട്ടിപ്പുകാർ നേട്ടം കൊയ്യുവാൻ ശ്രമിക്കുന്നു. എന്റെ സ്റ്റുഡിയോയിൽ മാത്രമേ ഞാൻ എന്റെ ഗാനങ്ങൾ റെക്കോർഡ് ചെയ്യാറുള്ളൂ എന്ന് അറിഞ്ഞിരിക്കുക. ഞാൻ സ്ഥലത്തില്ലായെങ്കിൽ മാത്രം മിഥുൻ ജയരാജ്, ബിജു ജെയിംസ് അല്ലെങ്കിൽ ഹരിശങ്കർ ഇവർ ആരെങ്കിലുമായിരിക്കും റെക്കോർഡിങ് നടത്തുക. എങ്കിൽ പോലും ഭൂരിഭാഗം ഗാനങ്ങളും ഞാൻ തന്നെയാണ് റെക്കോർഡ് ചെയ്യുന്നത്. ദയവായി ഇത് പങ്ക് വെക്കുക. ശ്രദ്ധാലുവായിരിക്കുക.


webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago