Categories: TrailersVideos

ശ്രീനാഥ് ഭാസി നായകനാകുന്ന മുത്തം നൂറുവിധം;ടൈറ്റിൽ ടീസർ പുറത്ത് വിട്ടു [VIDEO]

ശ്രീനാഥ് ഭാസി നായകനാകുന്ന മുത്തം നൂറുവിധത്തിന്റെ ടൈറ്റിൽ ടീസർ പൃഥ്വിരാജ് സുകുമാരനും, ആസിഫ് അലിയും, അജു വർഗ്ഗീസും, മിഥുൻ മാനുവൽ തോമസും ചേർന്ന് പുറത്തിറക്കി. സ്കൈ ഫിലിംസിന്റെ ബാനറിൽ പുറത്തു വരുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ഗിരീഷ് മനോവാണ്. നീ കോ ഞ ചാ, ലവ കുശ തുടങ്ങിയ എന്റര്ടെയിനറുകൾ നമുക്ക് നൽകിയ സംവിധായകൻ ശ്രീനാഥ് ഭാസിയെ നായകനാക്കി ഒരു പ്രണയ കഥയാണ് ഇത്തവണ പറയുന്നത്. തമിഴ് സിനിമ ലോകത്തെ പ്രമുഖരായാ ഒരുപാട് സിനിമ സംവിധായകർക്കൊപ്പം പ്രവർത്തിച്ച ഡാനി റെയ്മണ്ടാണ് ഡാനി റെയ്മണ്ടാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗൗതം വാസുദേവ് മേനോന്റെ ‘അച്ചം യെൺപത് മടമേയടാ’, തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയിരുന്നു ഡാനി റെയ്മണ്ട്.

സംഗീതത്തിന് വളരെ പ്രാധാന്യമുള്ള ചിത്രമായ മുത്തം നൂറുവിധത്തിന്റെ സംഗീത സംവിധാനം നവാഗതനായ മുന്ന പി എസ് ആണ്. കൗതുകകരമായ ടൈറ്റിൽ ടീസർ സംവിധാനം ചെയ്തിരിക്കുന്നത് ലക്ഷ്മി മരക്കാർ ആണ്. ടൈറ്റിൽ ടീസറിന്റെ എഡിറ്റിംഗ് സംഗീത് പ്രതാപും, ഛായാഗ്രഹണം നീരജ് രവിയുമാണ്. ഉടനെ തന്നെ ചിത്രീകരണം ആരംഭിക്കാൻ ഇരിക്കുന്ന ചിത്രം ഇപ്പോൾ പ്രീ പ്രൊഡക്ഷനിലാണ്. എറണാകുളം, വർക്കല, ആസ്സാം, ലെ ലഡാക് എന്നിവടിങ്ങളിൽ ആയിരിക്കും ചിത്രീകരണം നടക്കുക.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago