മനോഹരമായ ഒരു മെലഡി ആരാധകർക്ക് സമ്മാനിച്ചിരിക്കുകയാണ് ‘എങ്കിലും ചന്ദ്രികേ’ ടീം. സിനിമയിലെ മുത്തേ ഇന്നെൻ കണ്ണിൽ പുഞ്ചിരി മുത്തുകൾ വിതറണതാരാണ് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുകയാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഇഫ്തിയാണ് സംഗീതം നൽകിയിരിക്കുന്നത്.അരവിന്ദ് വേണുഗോപാൽ ആണ് പാട്ട് ആലപിച്ചിരിക്കുന്നത്.
സുരാജ് വെഞ്ഞാറമൂടും ബേസിൽ ജോസഫും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നിരഞ്ജന അനൂപ് ആണ് നായിക. ഫെബ്രുവരി പത്തിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ഒരു കല്യാണവും അതിനെ തുടർന്നുള്ള ചില സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ചന്ദ്രികേ ഒരു മുഴുനീള കോമഡി എന്റെർറ്റൈനെർ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്.
ആദിത്യൻ ചന്ദ്രശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സൈജു കുറുപ്പും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദിത്യൻ ചന്ദ്രശേഖർ, അർജുൻ നാരായണൻ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആവറേജ് അമ്പിളി എന്ന വെബ്സീരീസ് ആദിത്യൻ തിരക്കഥ എഴുതി സംവിധാനം ചെയ്തിരുന്നു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…