ജനപ്രിയനായകൻ ദിലീപും സംവിധായകൻ സുഗീതും ഒന്നിക്കുന്ന മൈ സാന്റായിലെ ‘മുത്തു നീ’ എന്ന മനോഹരഗാനം പുറത്തിറങ്ങി. വിദ്യാസാഗർ ഈണമിട്ട ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് നിഷാദ് അഹമ്മദ് ആണ്. റോഷ്നി സുരേഷാണ് കേൾക്കാൻ ഏറെ ഇമ്പമുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഓർഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള സുഗീത് ദിലീപിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മൈ സാന്റാ. ഈ ക്രിസ്തുമസ് ദിനത്തിൽ തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രം ഒരു പക്കാ ഫീൽ ഗുഡ് ചിത്രം ആയിരിക്കുമെന്ന് ഉറപ്പാണ്.
വാള്‍ പോസ്റ്റര്‍ എന്റര്‍ടെെയ്ന്‍മെന്റസിന്റെ ബാനറിൽ നിഷാദ് കോയ, അജീഷ് ഓ കെ, സജിത് കൃഷ്ണ, സരിത സുഗീത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് എഴുതുന്നു. ഫെെസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കിനാവള്ളിയാണ് സുഗീതിന്റെ അവസാന ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…