കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. ചിത്രത്തിലെ ഇന്നലെ പുറത്തിറങ്ങിയ മുത്തുമണി രാധേ എന്ന ഗാനം പ്രേക്ഷകരുടെ പ്രിയപ്പെട്ടതാകുന്നു . ബീയാര്‍ പ്രസാദിന്റെ വരികള്‍ക്ക് സിന്ധു ഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത് കൈതപ്രത്തിന്റെ മകൻ ദീപാങ്കുരനാണ്. വിജേഷ് ഗോപാലാണ് ഗാനം ആലപിച്ചിരിക്കുന്നത്.
എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രണയ-ഹാസ്യ-കുടുംബ ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. വിജയരാഘവന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, കൊച്ചു പ്രേമന്‍, രാജേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുതുമുഖമായ ശ്രാവണയാണ് നായിക. നായികാ നായകൻ ഫെയിം വെങ്കിയും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പുള്ളിപ്പുലിയും ആട്ടിന്‍കുട്ടികളും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മാണം. ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലെത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…