പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രം ഇറങ്ങിയിട്ട് 36 വർഷം പൂർത്തിയാവുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചലച്ചിത്രമായിരുന്നു മൈ ഡിയർ കുട്ടിച്ചാത്തൻ. ഈ ചിത്രത്തിൽ കുട്ടിച്ചാത്തൻ ആയി അഭിനയിച്ച കൊച്ചുപയ്യനെ മലയാളികൾക്ക് അത്ര വേഗം മറക്കുവാൻ സാധിക്കില്ല. എല്ലാവരെയും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും അവസാനം ഒരു വവ്വാൽ ആയി പറന്നു കളഞ്ഞ കുട്ടിച്ചാത്തൻ എവിടെ എന്ന ചോദ്യം ഇപ്പോൾ ഉയരുകയാണ്. എം ഡി രാമനാഥന്‍ എന്നാണു കുട്ടിച്ചാത്തനെ ജനപ്രിയനാക്കിയ ആ ബാല താരത്തിന്റെ പേര്. എന്നാൽ കുട്ടിച്ചാത്തന് ശേഷം അദ്ദേഹത്തെ സിനിമയിലും ആരും കണ്ടിട്ടില്ല. ഇതിന് കാരണം അദ്ദേഹം പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു എന്നതാണ്.
ചെന്നൈ ലയോള കോളേജില്‍ നിന്നു നിയമത്തില്‍ ബിരുദം നേടിയതിന് ശേഷം ഇന്ന് എറണാകുളം ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായി രാമനാഥൻ തന്റെ സേവനം അനുഷ്ഠിക്കുന്നു. 1984- ൽ സ്കൂൾ പഠന കാലത്താണ് അദ്ദേഹം കുട്ടിച്ചാത്തനിൽ അഭിനയിക്കുന്നത്. തന്റെ ആദ്യ ചിത്രത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള അവാർഡ് രാമനാഥൻ നേടിരുന്നു. എം ടിയുടെ തിരക്കഥയിൽ സേതുമാധവൻ സംവിധാനം ചെയ്ത ഓപ്പോൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ എത്തുന്നത്. ശേഷം കുട്ടി ചാത്തനിലുടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…