Categories: ActressCelebrities

എന്റെ ഒരേ ഒരു പ്രാർതഥന നട്ടെല്ലിന് സര്‍ജറി വേണ്ടി വരരുതേയെന്നാണ്, നെഞ്ചിടിപ്പോടെ നടി മന്യ

പ്രമുഖ നടി മന്യ തന്റെ ജീവിതത്തിൽ നേരിേടണ്ടി വന്ന അപ്രതീക്ഷിത ദുരന്തത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്.നടുവിന് പരുക്കേറ്റ താരത്തിന് മൂന്നാഴ്ചയോളം നടക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും ഇതുമൂലം ഏറെ ബുദ്ധിമുട്ടിയെന്നും താരം പറഞ്ഞു. ജീവിതത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ് എന്ന അടിക്കുറിപ്പോെടയായിരുന്നു മന്യയുടെ നീണ്ട കുറിപ്പ്.

ഇന്ന് നട്ടെല്ലില്‍ സ്‌റ്റെറോയിഡ് ഇഞ്ചക്ഷനെടുത്തു. ഈ സെൽഫി ചിത്രമെടുത്തത് ഞാന്‍ വല്ലാതെ പേടിച്ചിരുന്നതു കൊണ്ടാണ്. കൊവിഡ് മൂലം മറ്റാരേയും റൂമില്‍ അനുവദിച്ചിരുന്നില്ല, ഞാന്‍ ഒറ്റയ്ക്കായിരുന്നു. പ്രാര്‍ത്ഥനകളോടെ വേദനയെ നേരിട്ടു. ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയിലാണ്.മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു.

manya.image.

നില്‍ക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാന്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. ഓരോ നിമിഷങ്ങളും ആസ്വദിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം സമയം ചിലവഴിക്കുക.ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്.വീണ്ടും ഡാന്‍സ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല.                        എന്നാല്‍ എനിക്ക് പതിയെ കരുത്ത് വീണ്ടെടുക്കാനാകുമെന്ന് ഡോക്ടര്‍ പറഞ്ഞു.

നട്ടെല്ലിന് സര്‍ജറി വേണ്ടിവരരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജിവിതം.എന്നെ സുഖപ്പെടുത്തുന്നതിന് ദൈവത്തിന് നന്ദി, ഈ ജീവിതത്തിന് ദൈവത്തിന് നന്ദി. കുടുംബത്തിനും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും നന്ദി. എന്നും ഓര്‍ക്കുക, ജീവിതം ഈസിയല്ല. ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകും. പക്ഷേ പൊരുതുക. തോറ്റു കൊടുക്കരുത്.’– താരം കുറിച്ചു

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago