അതുവരെ അടുത്തു നിന്ന ബന്ധുക്കള്‍ കുടുംബം കടക്കെണിയില്‍പ്പെട്ടപ്പോള്‍ അകന്നു; ഇപ്പോള്‍ കൂടെയുള്ളത് പ്രേക്ഷകരെന്ന് യാഷ്

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് യാഷ്. സിനിമയില്‍ ഗോഡ്ഫാദറില്ലാത്ത യാഷ് വര്‍ഷങ്ങളോളം കഷ്ടപ്പെട്ടിട്ടാണ് തന്റേതായ ഇടം കണ്ടെത്തിയത്. സാധാരണ കുടുംബത്തില്‍ നിന്നാണ് യാഷ് സിനിമ പോലെയൊരു വലിയ ഇന്‍ഡസ്ട്രിയിലേക്ക് എത്തുന്നത്. ഒരു കാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും അന്ന് കൂടെ നില്‍ക്കാതെ ഓടിപ്പോയ ബന്ധുക്കളുണ്ടെന്നും യാഷ് ഓര്‍ക്കുന്നു.

ചെറിയ പട്ടണത്തില്‍ നിന്നുള്ളവരാണ് തന്റെ അച്ഛനും അമ്മയും. സിനിമയില്‍ അഭിനയിക്കാന്‍ താന്‍ ഇറങ്ങി തിരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് വലിയ വിഷമം ആയിരുന്നു. സിനിമാ മേഖല ശാശ്വതമായ വരുമാനം നല്‍കുന്ന ഒന്നാണെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ വിലക്കി. സിനിമ വളരെ സങ്കീര്‍ണ്ണമാണെന്നും തനിക്ക് സിനിമയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞിരുന്നുവെന്നും യാഷ് പറഞ്ഞു.

നമ്മളോട് അടുത്ത് നില്‍ക്കുന്നവര്‍ അകന്ന് പോകുന്നൊരു സന്ദര്‍ഭമുണ്ട്. അത് തനിക്കും കുട്ടിക്കാലത്ത് സംഭവിച്ചിട്ടുണ്ടെന്ന് യാഷ് പറയുന്നു. കുടുംബവുമായി ഏറെ അടുത്തുനിന്നവര്‍ തങ്ങള്‍ക്കൊരു പ്രശ്‌നമുണ്ടായപ്പോള്‍ തങ്ങളില്‍ നിന്ന് അകന്നുപോയി. പ്രയാസകരമായ സമയങ്ങളില്‍ തന്നോടൊപ്പം ഉണ്ടായിരുന്നവരെ താന്‍ ഇന്നും ബഹുമാനിക്കുന്നുണ്ട്. പ്രേക്ഷകര്‍ മാത്രമാണ് ഇപ്പോള്‍ തന്റെ ബന്ധു എന്ന് താന്‍ വിശ്വസിക്കുന്നു. അവര്‍ ഒരിക്കലും പക്ഷം ചേര്‍ന്ന് സംസാരിക്കില്ല. പ്രേക്ഷകരല്ലാത്തവര്‍ നമ്മുടെ ജീവിതത്തില്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി വന്ന് പിന്നീട് ഉപേക്ഷിച്ച് പോകുന്നവരാണ്. തന്നോടൊപ്പം എപ്പോഴും നിന്ന കുറച്ച് സുഹൃത്തുക്കളും തനിക്കുണ്ട് എന്നതിലും സന്തോഷിക്കുന്നു. താന്‍ വളരെ പ്രാക്ടിക്കലായി ചിന്തിക്കുന്ന വ്യക്തിയാണ്. ഇന്ന് തന്റെ ബന്ധുക്കള്‍ തന്റെ അടുക്കല്‍ വന്നാല്‍ സ്വീകരിക്കാറുണ്ട്, കാരണം തന്റെ മാതാപിതാക്കള്‍ക്ക് ബന്ധുക്കള്‍ വരുന്നത് സന്തോഷം നല്‍കുന്നുവെന്നതുകൊണ്ട് മാത്രമാണെന്നും യാഷ് കൂട്ടിച്ചേര്‍ത്തു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago