അല്ലു അർജുൻ ചിത്രം ‘പുഷ്പ’യുടെ നിർമാതാക്കൾ മലയാളത്തിലേക്ക്; നായകൻ ടോവിനോ തോമസ്

തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്ന ‘പുഷ്പ’യുടെ നിർമാതാക്കൾ മലയാളത്തിലേക്ക്. പുഷ്പയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് മലയാളത്തിൽ സിനിമ എടുക്കുന്നത്. ടോവിനോ തോമസിനെ നായകനാക്കിയാണ് സിനിമ എടുക്കുന്നത്. ഒരുപിടി വമ്പൻ ഹിറ്റുകൾ ആണ് തെലുങ്ക് സിനിമയിൽ മൈത്രി മൂവി മേക്കേഴ്സ് സമ്മാനിച്ചിട്ടുള്ളത്.

മഹേഷ് ബാബു നായകനായ ചിത്രം ശ്രീമന്തുഡു, മോഹൻലാൽ – ജൂനിയർ എൻ ടി ആർ ചിത്രം ജനത ഗാരേജ്, റാം ചരൺ ചിത്രം രംഗസ്ഥലം, നാനി ചിത്രം ഗ്യാങ് ലീഡർ, അല്ലു അർജുൻ ചിത്രം പുഷ്പ, മഹേഷ് ബാബു ചിത്രം സർക്കാർ വാരി പാട്ട എന്നിവയൊക്കെ മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമിച്ചത്. പുഷ്പ 2 നിർമിക്കുന്നതും മൈത്രി മൂവി മേക്കേഴ്സ് ആണ്.

ഡോക്ടർ ബിജു സംവിധാനം ചെയ്യാൻ പോകുന്ന ‘അദൃശ്യജാലകങ്ങൾ’ എന്ന  ചിത്രത്തിലൂടെയാണ് മൈത്രി മൂവി മേക്കേഴ്സ് മലയാളത്തിലെത്തുന്നത്. ചിത്രത്തിൽ ടോവിനോ തോമസ് നായകനായി എത്തുന്നു. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, എല്ലാനാർ ഫിലിംസ് പ്രൊഡക്ഷൻസ് എന്നിവരും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാകും. നിമിഷ സജയൻ ആയിരിക്കും നായിക. ഒരു പ്രധാന വേഷത്തിൽ ഇന്ദ്രൻസും എത്തുന്നുണ്ട്. യദു രാധാകൃഷ്ണൻ ആണ് ക്യാമറ. എഡിറ്റ് ചെയ്യുന്നത് ഡേവിസ് മാനുവൽ. ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡിറക്ടറും ഡേവിസ് മാനുവൽ തന്നെയാണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിട്ടുണ്ട്. അതേസമയം, ജൂണിൽ ടോവിനോ നായകനായ രണ്ടു ചിത്രങ്ങൾ റിലീസ് ചെയ്യും. വിനീത് കുമാർ സംവിധാനം ചെയ്ത ഡിയർ ഫ്രണ്ട്, വിഷ്ണു ജി രാഘവ് ഒരുക്കിയ വാശി എന്നീ ചിത്രങ്ങളാണ് ജൂണിൽ റിലീസ് ആകുക.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago