കലാലയം എന്നും മധുരമുള്ള ഒരു ഓർമ്മയാണ്. ഒരിക്കലെങ്കിലും പഠിച്ചു വളർന്ന സ്ഥലത്തേക്കു മടങ്ങി എത്തണം എന്ന് മനസ് കൊണ്ട് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമാണ്. കലാലയ കാലഘട്ടത്തിലെ സ്നേഹവും സൗഹൃദങ്ങളും ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ആ സൗഹൃദങ്ങളും പ്രണയവുമൊക്കെ ഒരിക്കലും തിരിച്ച കിട്ടാത്ത നല്ല ഓർമ്മകളാണ്. ഇല്ലായ്മകളെ മറക്കുന്ന, കുറവുകളെ ഇല്ലാതാക്കുന്ന, പ്രതിസന്ധികളെ ധീരതയോടെ ഒരുമിച്ച് നേരിടുന്ന നാം എന്ന അനുഭവം പകരം വെക്കാനില്ലാത്ത ഒന്നാണ്. മലയാള സിനിമയിൽ മലയാളികളെ അത്ഭുതപ്പെടുത്തുന്ന സംവിധായക നിരയിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുന്നു…ജോഷി തോമസ് പള്ളിക്കൽ. അദ്ദേഹംതന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തെ ഒരു തുടക്കക്കാരന്റെ യാതൊരു ആശങ്കകളുമില്ലാതെയാണ് യുവതാരങ്ങളെ അണിനിരത്തി മനോഹരമായി സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ അദ്ദേഹത്തിന്റെ ഈ ഉദ്യമം വിജയം കൊണ്ടു എന്നു തന്നെ പറയാം. ക്യാമ്പസിന്റെയും സൗഹൃദത്തിന്റെയും നിറങ്ങൾ ചായിച്ച അനുഭവം പ്രേക്ഷകർക്ക് തീർത്തും ആസ്വാദ്യയോഗ്യമാണ്.
ജീവിതത്തിന്റെ വ്യത്യസ്ത ചുറ്റുപാടുകളിൽനിന്നും ക്യാമ്പസ്സിലേക്ക് എത്തിച്ചേരുന്ന ആറ് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും. ഞാനോ നീയോ എന്ന വേർതിരിവുകളില്ലാതെ വളർന്ന അവരുടെ സൗഹൃദം ക്യാമ്പസ്സിന്റെ അതിർവരമ്പുകൾ ഭേദിച്ച് നിറയെ ഓർത്തുവയ്ക്കാനുള്ള ഒരായിരം കഥാമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്നു. നാം എന്ന് പറയുമ്പോൾ അതിൽ ജാതിയില്ല, മതമില്ല, സമ്പത്തിൻറെ ഏറ്റക്കുറച്ചിലുകൾ ഇല്ല വർണ്ണവിവേചനങ്ങളില്ല. അങ്ങനെ ചിന്തിക്കുന്ന കുറെ സുഹൃത്തുക്കൾ. ആർക്കും എവിടെ വെച്ചും സഹായം ആവശ്യമായി വരാം. അപ്പോൾ അവൻ ബംഗാളിയാണോ തമിഴനാണോ പണക്കാരനാണോ എന്ന വേർതിരിവുകളില്ലാതെ അവിടെ നാം എന്ന അനുഭവം അർഥവത്താകുന്നു. പ്രണയത്തിന്റെ നൂലാമാലകളോ അക്രമരാഷ്ട്രീയമോ ഒന്നും തിരഞ്ഞെടുക്കാതെ സൗഹൃദത്തിന്റെ സൗന്ദര്യം സമ്മാനിക്കുന്ന നാമിൽ നമ്മൾ പലരുമുണ്ടാകും. ഓരോ കഥാപാത്രവും ഓരോരോ സൗഹൃദത്തിന്റെ പാഠങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷവും സമ്മാനവും നല്ല സുഹൃത്തുക്കളാണ്. നമ്മൾ ഏറ്റവും നന്നായി ചിരിക്കുന്നത്, ആഗ്രഹങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കുന്നത്, നല്ല ഭക്ഷണം കഴിക്കുന്നത് ഒക്കെ കൂട്ടുകാർക്കൊപ്പമുള്ള വേളകളിലാണ്. സൗഹൃദത്തിന്റെ ആഴവും വ്യാപ്തിയും അടുത്തറിയാനും അനുഭവിക്കാനും കഴിഞ്ഞിട്ടുള്ള ഓരോ വ്യക്തിക്കും തീർത്തും അനുഭവേദ്യമായതും ആസ്വാദ്യകരവുമായ ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന ഒഒരായിരം ജീവിത നിമിഷങ്ങളാണ് നാം.
J T P ഫിലിംസിന്റെ ബാനറിൽ നാവാഗതനായ ജോഷി തോമസ് പള്ളിക്കൽ സംവിധാനം നിർവഹിച്ച് ശബരീഷ് വർമ്മ, രാഹുൽ മാധവ്, അദിതി രവി, ഗായത്രി സുരേഷ്, മറീന മൈക്കിൾ, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, ടോണി ലുക്ക് എന്നിവരെ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ ഒരു സമ്പൂർണ്ണ ക്യാമ്പസ് ചിത്രമാണ് നാം. കുട്ടികളെ ക്യാമ്പസിലേക്ക് അയയ്ക്കുന്ന ഏതൊരു രക്ഷിതാവിന്റെയും തുടക്കം മുതലുള്ള ടെൻഷൻ ഇവർ ഏതു കൂട്ടുകെട്ടിലാവും പോയി ചാടാൻ പോവുക എന്നതായിരിക്കും. സ്വഭാവരൂപീകരണം എപ്പോഴും ക്യാമ്പസിൽ നിന്നാണു തുടങ്ങുക. മയക്കുമരുന്നിലോ മറ്റ് അഡിക്ഷനുകളിലോ പങ്കുചേരാതെ എന്താണു നന്മയിൽ അധിഷ്ഠിതമായ കൂട്ടുകെട്ട് എന്നതിനെക്കുറിച്ചും യാദിർശികമായി ഒരു സുഹൃത്തിന്റെ ജീവിതത്തിൽ കടന്നുവരുന്ന പ്രശ്നങ്ങളും അതിൽനിന്നും അയാളെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്ന സൗഹൃദങ്ങളുടെയും കഥയാണ് നാം പറയുന്നത്. തികച്ചും ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സൗഹൃദങ്ങളും, ഏറെ ആകർഷിക്കുന്ന ഗാനാനുഭവങ്ങളും ക്യാമ്പസ്സിന്റെയും പ്രകൃതിയുടെയും ദൃശ്യചാരുതയും കൊണ്ട് ഒരു വ്യത്യസ്ത അനുഭവം ഏകാൻ സിനിമക്ക് കഴിഞ്ഞു എന്നതാണ് എടുത്തുപറയേണ്ട വസ്തുത.
ഗൗതം മേനോൻ, വിനീത് ശ്രീനിവാസൻ, ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യം സിനിമക്ക് നിറഞ്ഞ ദൃശ്യവിരുന്നാണ് സമ്മാനിച്ചത്. ഇതിൽ ഓരോരുതർക്കും തുല്യ പ്രാധാന്യവുമാണെന്നാണ് ഏറെ എടുത്തു പറയേണ്ടത്. ഒരു മന്ത്രിയുടെ മകൻ, ബിസിനസ്കാരന്റെ മക്കൾ, കടപ്പുറത്തു നിന്നെത്തുന്നവൻ, ചേരിയിൽ നിന്നുള്ളവൻ എന്നുള്ള വേർതിരുകളില്ലാതെ സൗഹൃദം എന്നും അതിന് മുകളിലാണ് എന്ന സന്ദേശം നൽകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇതിൽ എടുത്തുപറയേണ്ടത് രഞ്ജി പണിക്കറിന്റെ അഭിനയ മുഹൂർത്തങ്ങളാണ്. ഹോസ്റ്റലിലെ മേല്നോട്ടക്കാരനായും കോളേജിലെ പ്രിയപ്പെട്ട എന്തിനും കൂടെനിൽക്കുന്ന വൈദികനായും അദ്ദേഹം തന്റെ വേഷം മനോഹരമാക്കി. തലശ്ശേരിയിൽ നിന്നു വന്ന സമ്പന്നനായ ഒരു ബിസിനസ്കാരന്റെ മകനായിയാണ് ശബരീഷ് ചിത്രത്തിലെത്തുന്നത്. തന്റെ രസകരമായ സ്വഭാവം കൊണ്ട് ആളുകളുടെ മനസ് കീഴടക്കാൻ അദ്ദേഹത്തിനായി. രാഹുൽ മാധവിന്റെ കഥാപാത്രം ഒരു മന്ത്രിയുടെ മകനായിട്ടാണ്. നോബി തീരദേശത്തുനിന്ന് വരുന്ന ആളാണ്. ഓരോരുത്തരും തങ്ങളുടെ റോളുകൾ ഭംഗിയായി അഭിനയിച്ചിരിക്കുന്നു . ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന കോമഡി സീക്വൻസുകൾ തന്മയത്തത്തോടെ കൈകാര്യം ചെയ്യാൻ പ്രദീപ്, നോബി, ഉല്ലാസ് പന്തളം, പൊന്നമ്മ ബാബു എന്നിവർക്ക് പൂർണ്ണമായും കഴിഞ്ഞു എന്നുള്ളതാണ് സിനിമയുടെ വിജയം. സിനിമയിൽ നായിക കഥാപാത്രങ്ങളായി എത്തുന്നത് ഗായത്രി സുരേഷ് ,അദിതി രവി ,മറന മൈക്കിൾ എന്നിവരാണ്. ചിത്രത്തിലുടനീളം മൂന്നുപേർക്കും തുല്യ പ്രാധാന്യമാണ്. ഗായത്രിയും അദിതിയും നേഹ, അന്ന എന്ന കസിൻസായാണ് ചിത്രത്തിലെത്തുന്നത്. എൻ ആർ ഐ യുടെ മകളായിട്ടാണ് മെറീന തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ മൂന്നുപേരുടെ ഹോസ്റ്റൽ ജീവിതവും സീനിയർ റാഗ് ചെയ്യുമ്പോഴുണ്ടാകുന്ന രസകരമായ സംഭവങ്ങളും കഥയിലേക്ക് നമ്മെ കൂടുതൽ അടുപ്പിക്കും.
പ്രേക്ഷകർ റിലീസിന് മുൻപുതന്നെ ഏറ്റെടുത്ത ഗാനങ്ങൾക്ക് രചന നിർവഹിച്ചത് ശബരീഷ് വർമയും സംഗീതം നൽകിയത് സന്ദീപ് മോഹനുമാണ്. സന്ദർഭോചിതമായ ഗാനങ്ങൾ പ്രേക്ഷകരെ ഏറെ രസിപ്പിക്കും. അലകളാൽ ഉയരുന്ന വേളയിൽ എന്നാരംഭിക്കുന്ന ഗാനം ആസ്വാദകനെ തന്റെ ഓർമയിലേക്ക് കൊണ്ടെത്തിക്കാൻ കഴിയുന്ന ഗാനമാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സന്ദീപ് മോഹനാണ്. ശബരീഷ് വർമയുടെ വരികൾക്ക് മനോഹരമായി സംഗീതം കൊടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളത് റിലീസിന് മുൻപുതന്നെ പ്രേക്ഷകർ ഗാനങ്ങൾ ഏറ്റെടുത്തതിന് തെളിവാണ്.ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സന്ദീപ് മോഹനാണ്. ശബരീഷ് വർമയുടെ വരികൾക്ക് മനോഹരമായി സംഗീതം കൊടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളത് റിലീസിന് മുൻപുതന്നെ പ്രേക്ഷകർ ഗാനങ്ങൾ ഏറ്റെടുത്തതിന് തെളിവാണ്. ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ച് മനോഹരമായ ദൃശ്യവിരുന്ന് സമ്മാനിച്ചിരിക്കുന്നത് സുധീർ സുരേന്ദ്രനാണ്. ഹൈറേഞ്ചിന്റെ ദൃശ്യചാരുത പൂർണമായി ഒപ്പിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സ്നേഹവും സൗഹൃദവും കൂട്ടായ്മയും പ്രചോദനവും എല്ലാം കൂടിച്ചേർന്ന നല്ല ഒരു ഫാമിലി, കോമഡി, മ്യൂസിക്കൽ എന്റെർറ്റൈനെർ ആണ് നാം. രക്ഷിതാക്കൾക്കൊപ്പം വന്ന് കാണാൻ സാധിക്കുന്ന ഒരു ക്യാമ്പസ് കുടുംബചിത്രമാണിത്. മോശമായ ഒരു വാക്കോ സീനോ ദ്വയാർഥ പ്രയോഗങ്ങളോന്നുമില്ലാത്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹാപ്പി ഡേയ്സ്, ഇത് ഞങ്ങളുടെ ലോകം എന്നീ അന്യഭാഷാ ക്യാമ്പസ് ചിത്രങ്ങൾ ഏറ്റെടുത്ത പ്രേക്ഷകർക്ക് സംവിധായകൻ തന്റെ കോളേജ് ജീവിതത്തിൽ നിന്നും ഒപ്പിയെടുത്ത ഒരു ഏടായ ഈ റിയലിസ്റ്റിക് മൂവി തുടക്കത്തിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുത്തുമെങ്കിലും നിരാശരാക്കില്ല.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…