‘സംഭവം നടന്ന രാത്രിയിൽ’ – നാദിർഷ ചിത്രത്തിന്റെ പൂജ നടന്നു, നായകനായി റാഫിയുടെ മകൻ മുബിൻ

നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ നടന്നു. കലന്തൂർ എന്റർടയിൻമെൻറ്സിന്റെ ബാനറിൽ കലന്തൂർ ആണ് ചിത്രത്തിന്റെ നിർമാണം. പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മാറിയ ഒന്നായിരുന്നു പൂജാവേദി. നടൻ ദിലീപ്, ബി ഉണ്ണികൃഷ്ണൻ, ഉദയകൃഷ്ണ, നമിതാ പ്രമോദ്, ലാൽ, ബിബിൻ ജോർജ്, ഷാഫി, രമേശ്‌ പിഷാരടി തുടങ്ങിയവർ പൂജാ ചടങ്ങുകൾക്കായി എത്തിയിരുന്നു. സംവിധായകനെന്ന നിലയിലെ നാദിർഷയുടെ ആറാമത്തെ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് രചന നിർവഹിച്ച റാഫിയാണ്.

‘സംഭവം നടന്ന രാത്രിയിൽ ‘ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ഹൃദയം എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ സംഗീത സംവിധായകൻ ഹെഷാം അബ്ദുൽ വഹാബാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നത്. ദീപക് ഡി മേനോനാണ് ചായാഗ്രാഹകൻ. എഡിറ്റർ ഷമീർ മുഹമ്മദ്‌, സന്തോഷ്‌ രാമനാണ് പ്രൊഡക്ഷൻ ഡിസൈനർ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – അരുൺ മനോഹർ, സൗണ്ട് ഡിസൈനർ – സപ്ത റെക്കോർഡ്സ്, പ്രൊഡക്ഷൻ കണ്ട്രോളർ – ശ്രീകുമാർ ചെന്നിത്തല, പ്രൊജക്റ്റ്‌ ഡിസൈനർ – സൈലക്സ് എബ്രഹാം, ചീഫ് അസോസിയേറ്റ് ഡയറെക്ടർ – ദീപക് നാരായൺ, അസോസിയേറ്റ് ഡയറക്ടർ – വിജീഷ് പിള്ള, സ്റ്റിൽസ് – യൂനസ് കുന്തായി, ഡിസൈൻ – യെല്ലോടൂത്ത്

തിരക്കഥാകൃത്തായ റാഫിയുടെ മകൻ മുബിൻ എം റാഫിയാണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്. അർജുൻ അശോകനും ഒരു സുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഞാൻ പ്രകാശൻ, മകൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ താരം ദേവിക സഞ്ജയ്‌ നായിക വേഷത്തിലെത്തുന്നു. വാർത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

6 days ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

6 days ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago