ഭർത്താവിന്റെ കൂടെയുള്ള മനോഹരനിമിഷങ്ങൾ പങ്കുവെച്ച് നമിത

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴക്കിയ നടിയാണ് നമിത. താരം കൂടുതലും  ശ്രദ്ധിക്കപ്പെട്ടത് ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് . മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം നമിതയ്ക്ക് ലഭിച്ചിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഭർത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമുള്ള  നമിതയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.  

namitha

2017 നവംബറിലാണ് നമിത തന്‍റെ സുഹൃത്തായ വീരേന്ദ്ര ചൗധരിയെ വിവാഹം ചെയ്തത്. വിവാഹശേഷം രണ്ട് വര്‍ഷത്തോളം താരം അഭിനയരംഗത്ത് നിന്ന് ഇടവേളയെടുത്തിരുന്നു.  തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതിന്‍റെ വാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ താരം പങ്കുവെച്ചത് വൈറലായിരുന്നു. നിലത്ത് കിടക്കുന്ന ഭര്‍ത്താവിന്‍റെ പുറത്ത് കയറി ഇരുന്ന് ചിരിക്കുന്ന ചിത്രങ്ങളും അദ്ദേഹത്തോടൊപ്പം സ്നേഹ നിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങളുമായിരുന്നു നമിത പങ്കുവെച്ചത്.

namitha kapoor

സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും, ആ കഥാപാത്രത്തെ അവതരിപ്പിക്കാനായില്ലെന്നും നമിത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിര്‍മ്മാതാവാകുന്നതിന്റെ ത്രില്ലിലാണ് താരം ഇപ്പോള്‍. ബൗ വൗയെന്ന ചിത്രത്തിലൂടെയാണ് നമിത നിർമ്മാതാവാകുന്നത്. ദക്ഷിണേന്ത്യയിലെ പ്രശസ്തയായ യുട്യൂബ് വ്ളോഗർ നിക്കി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നമിത അവതരിപ്പിക്കുന്നത്. ജോലിയുടെ ഭാഗമായി എസ്റ്റേറ്റ് ബംഗ്ളാവിൽ എത്തുകയും അവിടെ ഒരു കിണറിനുള്ളിൽ രണ്ട് രാത്രിയും പകലും അകപ്പെടുകയും ചെയ്യുന്ന നിക്കിയെ ഒരു നായ രക്ഷപെടുത്തുന്നതുമാണ് പ്രമേയം.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago