ടോവിനോ തോമസ് നായകനായെത്തിയ ഗപ്പി എന്ന ചിത്രത്തിലൂടെ ആമിനയായി മലയാളി പ്രേക്ഷകർക്കിടയിലേക് കടന്നുവന്ന താരമാണ് നന്ദന വർമ്മ. താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ പങ്കു വെച്ചിരിക്കുകയാണ്.
ബാലതാരം ആണെങ്കിലും നിലപാടുകൾ എടുക്കുന്ന കാര്യത്തിൽ നന്ദന കുട്ടിയല്ല. സോഷ്യൽ മീഡിയയിലൂടെ തന്നെ അധിക്ഷേപിച്ചവർക്ക് ചുട്ടമറുപടി കൊടുക്കുകയാണ് നന്ദന വർമ്മ. ഇനിയും തന്നെ ആരെങ്കിലും അങ്ങനെ അധിക്ഷേപിച്ചാൽ ഇതുപോലെതന്നെ മറുപടി നൽകും എന്നാണ് താരം പറയുന്നത്. താരം സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. ഒരിക്കൽ ഒരാൾ വളരെ മോശമായ രീതിയിൽ ഒരു കമന്റ് ഇട്ടപ്പോൾ ചേട്ടന്റെ അമ്മയോട് പോയി പറയൂ എന്നാണ് നന്ദന കുറിച്ചത്. അത് പെട്ടെന്ന് വന്ന ഒരു മറുപടി ആയിരുന്നുവെന്നും എന്നാൽ തനിക്ക് അതിൽ തെറ്റൊന്നും തോന്നുന്നില്ല എന്നും നന്ദന പറയുന്നു.
നിരവധി പേർ അത് മോശമായിപ്പോയി എന്ന രീതിയിൽ സംസാരിച്ചു എങ്കിലും സിനിമയിലും പുറത്തുമുള്ള നന്ദനയെ അറിയാവുന്ന നിരവധി ആളുകൾ അതിനെ പിന്തുണച്ചു സംസാരിച്ചുവെന്നും നന്ദന പറയുന്നു. മാതൃഭൂമിയുമായുളള അഭിമുഖത്തിലാണ് നന്ദന ഇക്കാര്യം തുറന്നു പറഞ്ഞത്. ഇത്തരത്തിൽ ആരെക്കണ്ടാലും താൻ ഇങ്ങനെ തന്നെയാണ് മറുപടി കൊടുക്കാൻ ആഗ്രഹിക്കുന്നത് എന്നും മറുപടി കൊടുത്തതിനു ശേഷം മാത്രമേ അത് വീട്ടിൽ പറയുകയുള്ളൂ എന്നും താരം പറയുന്നു മറുപടി കൊടുത്ത് പിന്നീട് അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് സ്റ്റോറിയായി ഇടും എന്നും താരം പറയുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…