കോവിഡ് വ്യാപകമായ പശ്ചാത്തലത്തിൽ തീയേറ്റർ അടച്ചിട്ടതോടെ സിനിമാപ്രവർത്തകർ ആകെ ദുരിതത്തിലായി. ഇപ്പോഴിതാ മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത നന്ദു ലോക്‌ഡൗൺ പ്രതിസന്ധി നേരിടുന്നതിനെ കുറിച്ച് പ്രേക്ഷകരോട് പങ്കുവെക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു നന്ദുവിന്റെ വേറിട്ട ഗെറ്റപ്പ് സോഷ്യൽ മീഡിയ ശ്രദ്ധേയമായത് ഒറ്റനോട്ടത്തിൽ നന്ദുവിനെ തിരിച്ചറിയാനാവാത്തവിധം താടിയും മുടിയും നീട്ടി മലയാളികൾ ഇതുവരെ കാണാത്ത ലുക്കിലായിരുന്നു താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. താരം ഏറ്റവും ഒടുവിൽ സിനിമയിൽ അഭിനയിച്ചതു മാർച്ച് പത്തിനാണ്.
ലോക്ഡൗൺ ആരംഭിച്ചതോടെ ഷൂട്ടിങ് നിലച്ചത് കടുത്ത പ്രതിസന്ധിയിലാക്കിയെന്നും താരം പറയുന്നു .നന്ദുവിനെപ്പോലെ സിനിമയിലെ ഭൂരിപക്ഷം പേരും ബുദ്ധിമുട്ടിലാണ് ഇപ്പോൾ കിടക്കുന്നത് ‘. നിയന്ത്രണങ്ങൾ പാലിച്ചു സിനിമ ഷൂട്ടിങ്ങ് പുനരാരംഭിക്കാൻ അനുവാദം ലഭിച്ചുവെങ്കിലും അത് എത്രത്തോളം വിജയിക്കുമെന്ന് അണിയറ പ്രവർത്തകർക്ക് ആശങ്കയുണ്ട്. ലോക് സൗൺ ആയപ്പോൾ മുതൽ വരുമാനമൊന്നും ഇല്ലെന്നും പക്ഷെ ജീവിതച്ചെലവിനു കുറവില്ലന്നും നന്ദു പറയുന്നു.
ലോക്ഡൗൺ മൂലം സാമ്പത്തിക പിരിമുറുക്കം വന്നപ്പോൾ സ്വന്തം കാറുകളിലൊന്നു വിൽക്കേണ്ടി വന്നുവെന്ന് ഇടവേള ബാബു പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയിലെ 2% പേർക്കു മാത്രമാണ് മികച്ച സാമ്പത്തിക ശേഷിയുള്ളത്. ലൈറ്റ് ബോയ്സ്, മെസ് ജോലിക്കാർ, ഡ്രൈവർമാർ, ജൂനിയർ ആർട്ടിസ്റ്റുകൾ സാധാരണ നടീനടന്മാർ, സാങ്കേതിക വിദഗ്ധർ, അസിസ്റ്റന്റുമാർ, തുടങ്ങിയവരുടെ അവസ്ഥ വളരെ ദുരിതത്തിലാണെന്നും സെറ്റിൽ താരങ്ങൾക്ക് ഭക്ഷണം വിളമ്പിയിരുന്നവർ പട്ടിണി കിടക്കുന്നതായി കേൾക്കുമ്പോൾ സഹിക്കാൻ ആകുന്നില്ലെന്നും താരം പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…