മലയാളി പ്രേക്ഷകർക്കിടയിലും ഏറെ പ്രശസ്തനായ താരമാണ് തെലുങ്ക് സൂപ്പർ താരം നാനി. ഒട്ടേറെ നാനി ചിത്രങ്ങൾ മലയാളി പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ നാനി നായകനായി എത്തുന്ന പുതിയ ചിത്രമായ ‘ശ്യാം സിംഗ റോയ്’ ഡിസംബർ 24 ന് ആഗോള റിലീസായി എത്തുകയാണ്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, എന്നീ നാല് ഭാഷകളിലായാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ ‘ശ്യാം സിംഗ റോയ്’ നിർമ്മിച്ചിരിക്കുന്നത് നിഹാരിക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ വെങ്കട്ട് ബോയ്നപ്പള്ളിയാണ്. സത്യദേവ് ജങ്കയു കഥയും ,രാഹുൽ സംകൃത്യൻ സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം നാനി ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രമാണ്.
രണ്ടു കഥാപാത്രങ്ങളെയാണ് നാനി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു ബംഗാളി പയ്യൻ ആയും വാസു എന്ന കഥാപാത്രവുമായാണ് നാനി ഇതിൽ പ്രത്യക്ഷപ്പെടുക. ഏതായാലും നാനിയുടെ കാരക്ടർ പോസ്റ്ററുകൾ രണ്ടും വലിയ പ്രതീക്ഷയാണ് ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നതു. സായി പല്ലവിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. മികച്ച ഒരു പ്രണയ ചിത്രമായിരിക്കും ഇതെന്നാണ് അടുത്തിടെ പുറത്തു വന്ന ഇതിന്റെ പോസ്റ്റർ സൂചിപ്പിക്കുന്നത്. വിവിധ ഭാഷകളിൽ റിലീസ് ചെയ്യുന്നത് കൊണ്ട് തന്നെ തെന്നിന്ത്യ മുഴുവൻ പ്രശസ്തയായ നായികരെയാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സായി പല്ലവിയെ കൂടാതെ, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ഈ ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഈച്ച എന്ന ചിത്രത്തിലൂടെയാണ് നാനി തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമായി മാറുന്നത്. അതിനു ശേഷം ജേഴ്സി എന്ന ചിത്രത്തിലൂടെ നാനി ഇന്ത്യ മുഴുവൻ ശ്രദ്ധ നേടി. ശ്യാം സിംഗ റോയ് എന്ന പുതിയ ചിത്രം ഇപ്പോൾ പോസ്റ്റ് -പ്രൊഡക്ഷൻ ഘട്ടത്തിലാണ്. രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് മിക്കി ജെ മേയറും, ക്യാമറ കൈകാര്യം ചെയ്യുന്നത് സനു ജോൺ വർഗീസുമാണ്. നവീൻ നൂലിയാണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…