പൃഥ്വിരാജും ബിജുമേനോനും പ്രധാന വേഷങ്ങളിലെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കലക്കാത്ത’ എന്ന ഗാനത്തിലൂടെയാണ് നഞ്ചിയമ്മ എന്ന ഗായിക പ്രശസ്തയായത്. അയ്യപ്പനും കോശിയിലേയും അഭിനയത്തിന് 50000 രൂപയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചതെന്നും ഇപ്പോള്‍ പരിപാടികള്‍ക്ക് പോകുമ്പോള്‍ ആയിരമോ രണ്ടായിരമോ കിട്ടുമെന്നും നഞ്ചിയമ്മ പറയുന്നു. സിനിമയില്‍ കണ്ടതിനു ശേഷം തന്നെ തൊഴിലുറപ്പ് പണിക്ക് വിളിക്കാതായെന്നും നഞ്ചിയമ്മ പറഞ്ഞു.
ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് നഞ്ചിയമ്മ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഇപ്പോള്‍ അഭിനയിക്കാന്‍ പോവുന്നതിന് മുമ്പ് ഇത്ര പൈസ വേണമെന്ന് പറയും. എന്റെ പണിയൊക്കെ വിട്ട് പശുവിനെയും ആടിനെയുമൊക്കെ മറന്നിട്ട് വേണ്ടേ അഭിനയിക്കാന്‍ പോവാന്‍. പരിപാടിക്ക് പോവുമ്പോള്‍ കിട്ടുന്ന തുക ചെലവിനെടുക്കും. ആ കിട്ടുന്ന പൈസക്കുളള സാധനങ്ങള്‍ വാങ്ങും. അരി ഗവണ്‍മെന്റ് തരും. എന്നാലും ബാക്കി സാധനങ്ങള്‍ വാങ്ങണ്ടേ. മുമ്പ് തൊഴിലുറപ്പ് പണിക്ക് പോകുമായിരുന്നു. സിനിമയില്‍ കണ്ടതിന് ശേഷം അവരെന്നെ ജോലിക്ക് എടുക്കാതെയായി. നീ പണിയെടുത്താല്‍ ഞങ്ങളെ പഞ്ചായത്തിലൊക്കെ ചീത്തപറയുമെന്ന് പറയും. അങ്ങനെ ആ പണിയും പോയി. പിന്നെ കണക്കു പറഞ്ഞ് പൈസ വാങ്ങിയില്ലെങ്കില്‍ എങ്ങനെ ജീവിക്കും’. നഞ്ചിയമ്മ പറയുന്നു. അട്ടപ്പാടി സ്വദേശിയാണ് നഞ്ചിയമ്മ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…