മലയാളത്തിൽ മാത്രമല്ല അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം നൻപകൽ നേരത്ത് മയക്കം. ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിലാണ് മമ്മൂട്ടി ചിത്രം ഇടം സ്വന്തമാക്കിയത്. ന്യൂയോർക്ക് ടൈംസിന്റെ ഈ മാസം കണ്ടിരിക്കേണ്ട അഞ്ചു ചിത്രങ്ങളിൽ ഒന്നാണ് നൻപകൽ നേരത്ത് മയക്കം.
സോ വിറ്റോക് സംവിധാനം ചെയ്ത ജമ്പോ (ഫ്രഞ്ച്), ആൻഡേഴ്സ് എംബ്ലത്തിന്റെ എ ഹ്യൂമൻ പൊസിഷൻ (നോർവീജിയൻ), ആഡം സെഡിയാക്കിന്റെ ഡൊമെസ്റ്റിക്യു (ചെക്ക്), മിച്ച് ജെങ്കിൻസിന്റെ ദി ഷോ (ഇംഗ്ലീഷ്) എന്നീ ചിത്രങ്ങൾക്കൊപ്പമാണ് നൻപകലും പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച ചിത്രമായിരുന്നു നൻപകൽ നേരത്ത് മയക്കം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചത് .തേനി ഈശ്വർ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. സംവിധായകനായ ലിജോയുടെ കഥയ്ക്ക് എസ് ഹരീഷ് ആയിരുന്നു തിരക്കഥ ഒരുക്കിയത്. രമ്യ പാണ്ഡ്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…