ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ ഇടംപിടിച്ച് മമ്മൂട്ടി നായകനായി എത്തിയ നന്‍പകല്‍ നേരത്ത് മയക്കം. ലിസ്റ്റില്‍ അഞ്ചാമതായാണ് ചിത്രം ഇടംപിടിച്ചത്. നന്‍പകലിനൊപ്പം മറ്റ് രണ്ട് മലയാള ചിത്രങ്ങളും ലിസ്റ്റില്‍ ഇടം പിടിച്ചു. ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം, ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമായി എത്തിയ രോഹിത്ത് എം.ജി കൃഷ്ണന്‍ സംവിധാനം ചെയ്ത ഇരട്ട എന്നിവയാണ് ലെറ്റര്‍ബോക്‌സ് ടോപ്പ് ലിസ്റ്റില്‍ ഇടം നേടിയത്. രോമാഞ്ചം 30 ഉം ഇരട്ട 48-ാം സ്ഥാനത്തുമാണ്. തമിഴ്ചിത്രം ദാദ നാല്‍പതാം സ്ഥാനത്തും ഇടംപിടിച്ചു
ലെറ്റര്‍ബോക്‌സ് ലിസ്റ്റില്‍ ഇടം പിടിക്കുന്ന ചിത്രങ്ങളെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകര്‍ മികച്ച ചിത്രങ്ങളായാണ് കണക്കാക്കുന്നത്. സിനിമയെ ഗൗരവമായി കാണുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സര്‍വീസാണ് ലെറ്റര്‍ബോക്‌സ്ഡ്. 2023 ല്‍ അന്തര്‍ദേശീയ തലത്തില്‍ ഇതുവരെ പുറത്തിറങ്ങിയ സിനിമകളില്‍ റേറ്റിംഗില്‍ മുന്നിലെത്തിയ അന്‍പത് ചിത്രങ്ങളുടെ ലിസ്റ്റാണ് ലെറ്റര്‍ബോക്‌സ്ഡ് പുറത്തുവിട്ടിരിക്കുന്നത്.
ജനുവരി പത്തൊന്‍പതിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നന്‍പകല്‍നേരത്ത് മയക്കം റിലീസ് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ഇത്. മമ്മൂട്ടി അവതരിപ്പിച്ച ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് തീര്‍ത്തും വേറിട്ട ഒരു ചലച്ചിത്ര അനുഭവമാണ് നല്‍കിയത്. മമ്മൂക്കയുടെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങളെ തെരഞ്ഞെടുത്താല്‍ അതില്‍ ഒന്ന് നന്‍പകല്‍ നേരത്ത് മയക്കത്തിലെ ജെയിംസ് എന്ന കഥാപാത്രവും തീര്‍ച്ചയായും ഇടംപിടിക്കും. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററിലെത്തിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…