കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്ന നരേൻ ഹല്ലേലുയ്യ, ആദം ജൊവാൻ എന്നീ ചിത്രങ്ങളിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു. ലാലേട്ടൻ നായകനായ ഒടിയനിൽ സ്വപ്നതുല്യമായ ഒരു റോളാണ് നരേനെ തേടിയെത്തിയിരിക്കുന്നത്. ചിത്രത്തിനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതനുസരിച്ച് മഞ്ജു വാര്യർ ചെയ്യുന്ന പ്രഭയെന്ന കഥാപാത്രത്തിന്റെ ഭർത്താവായിട്ടാണ് നരേനെത്തുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവർക്കൊപ്പമാണ് നരേന്റെ ഭൂരിഭാഗം രംഗങ്ങളുമെന്നാണ് അറിയുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന സാമന്ത നായികയായ ചിത്രത്തിലും നരേൻ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഒത്തയ്ക്ക് ഒത്തൈ എന്ന തമിഴ് ചിത്രമാണ് നരേന്റെ റിലീസ് ചെയ്യാനുള്ള അടുത്ത ചിത്രം.
വി എ ശ്രീകുമാർ മേനോൻ സംവിധാനം നിർവഹിക്കുന്ന ഒടിയന്റെ നിർമാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. മന്ത്രങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും ഇരുളിനെ കൂട്ടുപിടിച്ച് ഭയത്തിന്റെ കണികയുമായെത്തുന്ന ഒടിയനെ കുറിച്ചുള്ള ചിത്രം ചെറുതായിട്ടൊന്നുമല്ല പ്രേക്ഷകരെ ആവേശത്തിൽ നിറച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓരോ സ്റ്റിൽസും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു . ഒടിയന്റെ അവസാന ഷെഡ്യൂൾ ഷൂട്ടിങ്ങ് പാലക്കാടും പരിസരത്തുമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മലയാള സിനിമ ലോകത്തിന് തന്നെ ഒരു മുതൽക്കൂട്ടായി തീരുവാനുതകുന്ന ചിത്രമായിരിക്കും ഒടിയൻ
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…