Categories: ActorCelebrities

കൈയ്യടി നേടി റസൂല്‍, മുന്‍നിര താരങ്ങള്‍ക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം കാഴ്ച വെച്ച് നെല്‍സണ്‍

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ തീയറ്ററുകളിലെത്തിയപ്പോള്‍ സിനിമയില്‍ ആരും പെട്ടെന്ന് കാണാത്ത ഫ്രെയിമിലെ ഒരു മൂലയില്‍ നെല്‍സണ്‍ എന്ന ചെറുപ്പക്കാരനുമുണ്ടായിരുന്നു. പക്ഷെ നെല്‍സണെ സിനിമയിലെ ആ ഒരൊറ്റ ഫ്രെയിമില്‍ കണ്ടത് അവന്‍ മാത്രമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ് ക്യാമറക്ക് മുന്നില്‍ എത്തിയത് എങ്കിലും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ മെല്‍വിന്‍ എന്ന നല്ലൊരു വേഷത്തിലെത്തി നെല്‍സണ്‍
ശ്രദ്ധിക്കപ്പെട്ടു.

 

ഇപ്പോഴിതാ മനു വാര്യര്‍ സംവിധാനം ചെയ്ത കുരുതി എന്ന ചിത്രത്തില്‍ റസൂല്‍ എന്ന കഥാപാത്രമായി ശ്രദ്ധേയനായിരിക്കുകയാണ് താരം. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ കോമഡി വേഷത്തിലാണ് താരം എത്തിയതെങ്കില്‍ കുരുതിയിലെത്തുമ്പോള്‍ വളരെ ശക്തമായ,പരുക്കന്‍ വേഷത്തിലാണ് നെല്‍സണ്‍ എത്തിയത്.

 

മുന്‍നിര താരങ്ങള്‍ക്കൊപ്പം മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചത്. എന്തായാലും തണ്ണീര്‍മത്തനിലെ വേഷത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ വേഷത്തിന് കൈയ്യടി നല്‍കുകയാണ് പ്രേക്ഷകര്‍. അനിഷ് പിള്ള കഥയെഴുതി മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. പൃഥ്വിരാജ്, മാമുക്കോയ, റോഷന്‍ മാത്യു, ശ്രിന്ദ, മുരളി ഗോപി, മണികണ്ഠന്‍, നെല്‍സണ്‍ ഗഫൂര്‍, സാഗര്‍ സൂര്യ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനന്ദ് രാമാനുജമാണ് ക്യാമറ. എഡിറ്റിങ്ങ് അഖിലേഷ് മോഹനും സംഗീതം ജേക്ക്‌സ് ബിജോയിയുമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുരുതി നിര്‍മ്മിച്ചത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 month ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago