Categories: MalayalamNews

പുതിയ അമൽ നീരദ് ചിത്രം ഷൂട്ട് തുടങ്ങി; നിർമ്മാണം അമൽ നീരദിനൊപ്പം ഫഹദും നസ്രിയയും

മലയാളി പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ്‌ ഫഹദ് ഫാസിൽ – നസ്രിയ ദമ്പതികൾ. അഭിനയത്തിലും ജീവിതത്തിന്റെ കാര്യത്തിലും എല്ലാവരും ഇവരുടെ ജീവിതത്തിലേക്ക് ഉറ്റുനോക്കാറുണ്ട്. നസ്രിയയുടെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് പൃഥ്വിരാജ് നായകനായി എത്തുന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ പ്രതീക്ഷിച്ചിരിക്കുന്ന ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന മറ്റൊരു വാർത്ത കൂടിയാണ് പുറത്തുവന്നിരിക്കുന്നത് . നസ്രിയ നിർമാതാവിന്റെ പട്ടം കൂടി അണിയുന്നു. മലയാള സിനിമയുടെ സ്റ്റൈലിഷ് സംവിധായകൻ അമൽ നീരദ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നസ്രിയ, ഫഹദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അമൽ നീരദ് പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്നത്. ഫഹദ് ഫാസിൽ,ഐശ്വര്യ ലക്ഷ്മി എന്നിവർ നായിക നായകന്മാർ ആകുന്ന സിനിമയുടെ ചിത്രികരണം വാഗമണിൽ ആരംഭിച്ചു.
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷമാണ് അമൽ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നത്. അമൽ നീരദിന്റെ ഉടമസ്ഥതയിലുള്ള എ എൻ പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നാസിം പ്രൊഡക്ഷന്സും ചേർന്ന് സിനിമ നിർമിക്കുമ്പോൾ പ്രക്ഷകർക്കു പ്രതീക്ഷിക്കാൻ ഏറെയാണ്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. താടി നീട്ടി വളർത്തി സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. സിനിമയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതുകൊണ്ട് അമൽ നീരദിന്റെ മറ്റൊരു മികച്ച ട്രീറ്റ് തന്നെയാകും ചിത്രമെന്ന് പ്രതീക്ഷിക്കാം. ലിറ്റൽ സ്വയമ്പണ് ഈ ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻവർ റഷീദ് ചിത്രം ട്രാൻസ് ആണ് ഫഹദിന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത സിനിമ .

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago