മികച്ച ചലച്ചിത്രത്തിനുള്ള അറുപത്തിയേഴാമത് ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് എല്ലായിടത്ത് നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ചിത്രത്തെ മലയാളത്തിന്റെ ബാഹുബലിയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാമെന്ന് ജൂറി അംഗം സന്ദീപ് പാമ്പള്ളി. ”വളരെ നല്ല സിനിമയാണ്. കോമേഷ്യലി 101 ശതമാനം ജനങ്ങളെ എന്റര്‍ട്ടെയിന്‍ ചെയ്യുന്ന വളരെ കലാ മൂല്യമുള്ള നല്ല സിനിമയാണ്. ദേശീയ അവാര്‍ഡ് നിര്‍ണയത്തില്‍ മലയാളം ഉള്‍പ്പെടെ ഭാഷാ ചിത്രങ്ങള്‍ പരിഗണിച്ച സൗത്ത് വണ്‍ ജൂറിയിലായിരുന്നു സംവിധായകന്‍ സന്ദീപ് പാമ്പള്ളി. സ്‌പെഷ്യല്‍ ഇഫക്ട്‌സ് കാറ്റഗറിയില്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനും മരക്കാറിലൂടെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.
മോഹന്‍ലാലിനൊപ്പം അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവരും മരക്കാറിലുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. മെയ് പതിമൂന്നിനാണ് മരക്കാറുടെ റിലീസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. തിരുനാവുക്കരശ് ആണ് മരക്കാറിന്റെ ക്യാമറ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…