അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച സംവിധായകനും മികച്ച നടിയും ഉൾപ്പെടെ പതിനൊന്ന് പുരസ്കാരങ്ങളാണ് മലയാളത്തിനെ തേടിയെത്തിയത്. ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രമായ ‘അയ്യപ്പനും കോശിയും’ സംവിധാനം ചെയ്ത സച്ചിയാണ് മികച്ച സംവിധായകൻ. മരണാനന്തര ബഹുമതിയായാണ് സച്ചിക്ക് പുരസ്കാരം. മികച്ച നടനുള്ള പുരസ്കാരം സൂററൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യയ്ക്കും തനാജി, ഭുജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അജയ് ദേവ്ഗണും പങ്കിട്ടു. സൂററൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അപർണ ബാലമുരളി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോൻ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലെ ഫോക് ഗാനം ആലപിച്ച നഞ്ചിയമ്മയ്ക്കാണ് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം. മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് ‘തിങ്കളാഴ്ച നിശ്ചയം’ ആണ്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത ‘റാപ്‌സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള’ നേടി. ഇതേ വിഭാഗത്തിൽ മികച്ച ഛായാഗ്രാഹകനായി നിഖില്‍ എസ്. പ്രവീണി(ശബ്ദിക്കുന്ന കലപ്പ) നാണ് പുരസ്‌കാരം.കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി.
സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിൽ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ പ്രത്യേക പുരസ്കാരം സ്വന്തമാക്കി. വിപുല്‍ ഷാ ആയിരുന്നു ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറി അംഗമാണ്. മികച്ച സംവിധായകൻ, മികച്ച ഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടന സംവിധാനം എന്നീ നാല് പുരസ്‌കാരങ്ങളാണ് ‘അയ്യപ്പനും കോശിയും’ സ്വന്തമാക്കിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…