ഓസ്കർ പുരസ്കാര വേദിയിൽ തിളങ്ങി ഇന്ത്യ. തൊണ്ണൂറ്റിയഞ്ചാം ഓസ്കർ പുരസ്കാര വേദിയിൽ മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ ആർ ആർ ആർ സിനിമയിലെ നാട്ടു നാട്ടു പുരസ്കാരം സ്വന്തമാക്കി. എം എം കീരവാണി സംവിധാനം ചെയ്ത ഗാനത്തിന് വരികൾ എഴുതിയത് ചന്ദ്രബോസ് ആയിരുന്നു. ഇരുവരും ഒരുമിച്ച് എത്തിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
എ ആർ റഹ്മാൻ – ഗുൽസാർ ജോഡിയുടെ നേട്ടത്തിന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യയിലേക്ക് മികച്ച ഒറിജിനൽ സോംഗ് പുരസ്കാരം എത്തുന്നത്. തൊണ്ണൂറ്റിയഞ്ചാം ഓസ്‌കര്‍ പുരസ്‌കാരദാനച്ചടങ്ങ് ലോസ് ആഞ്ജലിസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് നടക്കുന്നത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ആര്‍ആര്‍. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം ചിത്രം നേടിയിരുന്നു.
We’re blessed that #RRRMovie is the first feature film to bring INDIA’s first ever #Oscar in the Best Song Category with #NaatuNaatu! 💪🏻
അതേസമയം, മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ദ എലഫെന്റ് വിസ്പറേഴ്സ് സ്വന്തമാക്കി. കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് ഈ ഡോക്യുമെന്ററിയുടെ സംവിധായിക. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് ദ വിസ്പറേഴ്സ് പറയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…