ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യനായര്‍. സിബി മലയിലിന്റെ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യക്ക് സിനിമലോകത്തേക്ക് എത്തുന്നത്. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയാണ് നവ്യയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. ഇതിലെ ബാലാമണി എന്ന കഥാപാത്രം മലയാളികളുടെ മനസ്സില്‍ ഇന്നുമുണ്ട്. തന്റെ രണ്ടാമത്തെ സിനിമയില്‍ തന്നെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ നവ്യ മലയാളത്തില്‍ മാത്രം അല്ല മറ്റു ഭാഷകളിലും ശക്തമായ സാനിധ്യം അറിയിച്ചു. ഇപ്പോഴിതാ താന്‍ നരസിച്ച തമിഴ് ചിത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം.
അന്ന് നവ്യ നിരസിച്ച രണ്ടു ചിത്രങ്ങളും ഹിറ്റാവുകയും അത് മറ്റൊരു തരത്തിന്റെ കരിയരില്‍ നിര്‍ണായകമായി മാറുകയായിരുന്നു എന്നാണ് നവ്യ പറഞ്ഞത്. 2005 ല്‍ പുറത്തിറങ്ങിയ തമിള്‍ ചിത്രം ആരുന്നു അയ്യാ ശരിത്കുമാര്‍. ഇരട്ട വേഷത്തില്‍ എത്തിയ നയന്‍താരയും നെപ്പോളിയനും ആണ് പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തിയത്. ചിത്രം വല്യ വിജയവും ആയി മാറുകയും ചെയ്തിരുന്നു. നയന്‍താരയുടെ തമിള്‍ അരങ്ങേറ്റ ചിത്രം ആരുന്നു അയ്യാ. ചിത്രത്തിലെ ഒരു വാര്‍ത്തയ് എന്ന പാട്ട് വലിയ ഹിറ്റായിരുന്നു ആ കാലത്ത്. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഉള്ള ഓഫര്‍ ആദ്യം നവ്യക്ക് ആണ് വന്നത്.
അന്ന് നവ്യ ഓഫര്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇന്നത്തെ നയന്‍താര ഇല്ല. എന്നാല്‍ ആ കാലത്തു താന്‍ കൂടുതലും മലയാള സിനിമകള്‍ ആണ് ചെയ്തു വന്നത്. അതിനാല്‍ ആ ഓഫര്‍ നിരസിക്കുകയായിരുന്നു. ഇതോടെ ഈ ചിത്രത്തിലേക്കു നയന്‍താര എത്തി. പിന്നെ നടന്നത് ചരിത്രം ആണ്. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകുകയാണ് നവ്യനായര്‍. പി. കെ പ്രശാന്ത് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ ആണ് നവ്യയുടെ പുതിയ മലയാള ചിത്രം. ദൃശ്യം 2ന്റെ കന്നട റീമേക്കിലും നവ്യ അഭിനയിക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…