മലയാളികളുടെ പ്രിയതാരം നസ്രിയ നാസിമിന്റെ സഹോദരൻ നവീൻ നാസിം മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ചിത്രമാണ് അമ്പിളി. ജോൺപോൾ ജോർജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു അത്. പ്രളയകാലത്ത് റിലീസായ ചിത്രം ആ സമയത്ത് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മികച്ച പ്രേക്ഷക പ്രതികരണത്തോടെ തീയേറ്ററിൽ പ്രദർശനം തുടരുന്ന ഈ സാഹചര്യത്തിൽ ഓൺലൈൻ പെപ്സിന് നൽകിയ അഭിമുഖത്തിൽ നവീൻ മനസ്സുതുറന്നു. സഹോദരിയുടെ ഭർത്താവ് ഫഹദ് ഫാസിലിനെ കുറിച്ച് ചോദിച്ചപ്പോൾ അളിയൻ പാവമാണ് എന്നാണ് താരം പറഞ്ഞത്. എന്തും തുറന്നു പറയാവുന്ന ഒരാളാണെന്നും വളരെ സൗഹൃദത്തോടെ ആണ് ഞങ്ങൾ തമ്മിലുള്ള ബന്ധം മുന്നോട്ടുപോകുന്നതെന്നും താരം പറഞ്ഞു.
നസ്രിയയുടെ ജന്മദിന ആഘോഷ പരിപാടികളുടെ ഇടയിൽ എടുത്ത ഒരു വീഡിയോയിലെ നവീന്റെ നിഷ്കളങ്കമായ ചിരി കണ്ടിട്ടാണ് ജോൺ നവീനെ സിനിമയിലേക്ക് ക്ഷണിച്ചത്. അമ്പിളി എന്ന ചിത്രവും അതിലെ കഥാപാത്രവും തനിക്ക് നിരവധി പാഠങ്ങൾ പറഞ്ഞു തന്നു എന്നും ഇനി ഒരു അവസരം ലഭിച്ചാൽ ഇതെല്ലാം ഗുണകരമായിരിക്കും എന്നും താരം പറയുന്നു. തന്റെ യഥാർത്ഥ സ്വഭാവവുമായി ബോബിയ്ക്ക് സാമ്യം ഉണ്ടെന്നും ബോബിയെ പോലെ തനിക്കും യാത്രകൾ ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…