നവ്യാനായരുടെ പിറന്നാളാഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുടുംബത്തോടൊപ്പം ആയിരുന്നു നവ്യ പിറന്നാളാഘോഷിച്ചത്. അച്ഛനും അമ്മയും സഹോദരനും മകനും ചേർന്നൊരുക്കിയ കിടിലൻ സർപ്രൈസ് കണ്ടു ഞെട്ടി നിൽക്കുകയായിരുന്നു നവ്യാനായർ. പിറന്നാൾ ആഘോഷിക്കാനായി മാതാപിതാക്കൾക്കും മകനും സഹോദരനും ഒപ്പം അതിരപ്പള്ളിയിലെ ഒരു റിസോർട്ടിൽ എത്തിയ നവ്യയ്ക്ക് സർപ്രൈസ് പാർട്ടി ഒരുക്കിയത് രഹസ്യമായി. ഈ പരിപാടി മുഴുവൻ ഒപ്പിച്ചത് സഹോദരൻ കണ്ണൻ ആണ്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ നവ്യ നായർ ഇതെല്ലാം തുറന്നു പറഞ്ഞു.
താരത്തിന്റെ വാക്കുകൾ:
അച്ഛനും അമ്മയും സഹോദരനുമൊത്ത് ഒരു റിസോർട്ടിൽ പോകണമെന്നത് നേരത്തെ ഉള്ള ആഗ്രഹമാണ്. എന്നാൽ അത് ഇന്ന് തന്നെ ആകട്ടെ എന്ന് കണ്ണൻ പറഞ്ഞു, പക്ഷേ അത് ഇങ്ങനെയൊരു സർപ്രൈസ് ഒരുക്കാൻ ആണെന്ന് അറിഞ്ഞില്ല. എന്തായാലും വലിയ സർപ്രൈസ് ആയിപ്പോയി. മനസ്സ് നിറഞ്ഞു, ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ബർത്ഡേ സെലിബ്രേഷൻ.’
ഇവിടെ റിസോർട്ടിലെ ഒരു റൂമിൽ എല്ലാ അറേഞ്ച്മെന്റും ഇവർ ചെയ്തു വച്ചു. രാത്രി 12 മണി ആയപ്പോൾ എന്റെ കണ്ണ് കെട്ടി കൊണ്ട് വന്നു കാണിച്ചു. എന്റെ മോനും അറിഞ്ഞു കൊണ്ടുള്ള പരിപാടി ആയിരുന്നു. പിന്നെ എന്റെ ബെസ്റ്റ്ഫ്രണ്ട് കവിത, മറ്റു കൂട്ടുകാരുടെ സെൽഫി വിഡിയോ വിഷ് ഇതൊക്കെ വാങ്ങി എഡിറ്റ് ചെയ്ത് റിസോർട്ടിൽ അയച്ചു കൊടുത്തിരുന്നു.’
‘ആഘോഷത്തിനായി ഒരുക്കിയ റൂമിലെ ടിവിയിൽ അവർ അത് പ്ലേ ചെയ്തു. ഇതൊക്കെ കണ്ടതോടെ ഞാൻ ആകെ പെട്ടു പോയി. ഭയങ്കര സന്തോഷമായി. എന്റെ ഒരു കൂട്ടുകാരിക്ക് കേക്ക് സെയിൽ ഉണ്ട്, ഞാൻ ആ കുട്ടിയോട് ഒരു കേക്ക് ഓർഡർ ചെയ്തിരിക്കുകയായിരുന്നു. അതും വാങ്ങിപ്പോകാം എന്ന് കണ്ണനോട് ഞാൻ പറഞ്ഞതാണ്, അവൻ പറഞ്ഞു, ‘ഓ അതൊന്നും വേണ്ട നമുക്ക് പിന്നെ എപ്പോഴെങ്കിലും ആഘോഷിക്കാം’ എന്ന്. ഈ പണിയൊക്കെ ഒപ്പിച്ചു വച്ചിട്ടാണ് ഇതൊക്കെ പറയുന്നതെന്ന് ഞാൻ അറിഞ്ഞോ? സന്തോഷേട്ടൻ വിളിച്ചു വിഷ് ചെയ്തിരുന്നു, എല്ലാം കൂടി മനസ്സ് നിറച്ച ഒരു പിറന്നാൾ. ഇനി ഞങ്ങൾ ഒരു അനാഥലയത്തിൽ പോവുകയാണ്. അവിടെയുള്ളവർക്ക് ഊണ് കൊടുക്കുന്നുണ്ട്, അവരോടൊപ്പമാണ് ഇന്നത്തെ ഊണ്.’
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…