Categories: MalayalamNews

മാഗസിനുകളിൽ വന്നത് കാവ്യയുടെയും വിനീതിന്റെയും പടങ്ങൾ; നവ്യക്കുണ്ടായ തെറ്റിദ്ധാരണയെ കുറിച്ച് സംവിധായകൻ

2009ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ബനാറസ്. വിനീത്, കാവ്യാ മാധവൻ, നവ്യ നായർ എന്നിവരൊന്നിച്ച ചിത്രത്തിന്റെ സംവിധാനം നേമം പുഷ്പരാജാണ്. നായികമാര്‍ ഇരുവര്‍ക്കും തുല്യപ്രാധാന്യമാണ് സംവിധായകന്‍ നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം പ്രാരംഭഘട്ടത്തില്‍ അഭിനേതാക്കളില്‍ ഉണ്ടായെന്ന് പറയുകയാണ് അദ്ദേഹം.

കാവ്യയ‌്ക്കും നവ്യയ്‌ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യം തന്നെയായിരുന്നു. എന്നാല്‍ ഒരല്‍പം കൂടി നില്‍ക്കുന്നത് കാവ്യയ‌്ക്ക് ആയിരുന്നു. നമ്മള്‍ കൊടുക്കുന്ന റോള്‍ തന്നെയാണ് അവര്‍ സ്വീകരിച്ചത്. അവര്‍ക്കൊരു മുന്‍ഗണനയോ സെലക്‌ട് ചെയ്യാനുള്ള അവസരമോ കൊടുത്തിട്ടില്ല. പക്ഷേ നവ്യയ്‌ക്ക് അതിനകത്തൊരു തെറ്റിദ്ധാരണ കുറച്ചു സമയം ഉണ്ടായിരുന്നു. വേഷം അപ്രധാനമായിപ്പോയോ എന്ന്. കാരണം ബനാറസില്‍ ഷൂട്ട് ചെയ്‌ത് കഴിഞ്ഞപ്പോഴേക്കും മാഗസിനുകളില്‍ പലതിലും കാവ്യയുടെയും വിനീതിന്റെയും പടം വരാന്‍ തുടങ്ങി. കാവ്യയ്‌ക്ക് അമിതമായ പ്രാധാന്യം കിട്ടുന്നുണ്ടെന്നും, തന്റെ ക്യാരക്‌ടറിലേക്ക് മറ്റാരെയെങ്കിലും നോക്കണമെന്നും ഇടയ്‌ക്ക് ചിലരുവഴി നവ്യ അറിയിച്ചു. പിന്നീട് തെറ്റിദ്ധരണയൊക്കെ മാറുകയായിരുന്നു.

ചെറിയ വേഷമാണെങ്കിലും കാവ്യയ്‌ക്ക് പരാതിയില്ല. കാവ്യയുടെ ക്യാരക്‌ടര്‍ അതാണ്. ഉദാഹരണത്തിലെ ചിത്രത്തിലെ സോംഗ് കോസ്‌റ്റ്യൂം ഒരുദിവസം അത്ര ശരിയായി വന്നില്ല. ക്യാമറയെല്ലാം റെഡിയായിട്ടും കാവ്യ വരുന്നില്ല. കോസ്‌റ്റ്യൂം ശരിയെല്ലെന്ന് പറഞ്ഞ് കാവ്യ വരുന്നില്ലെന്ന് അസോസിയേറ്റ് വന്ന് പറഞ്ഞു. ഞാന്‍ കാവ്യയെ ചെന്നു കണ്ടു. നല്ല ഡ്രസല്ലേ..ഇതിനെന്താ പ്രശ്നം എന്ന് ചോദിച്ചപ്പോള്‍, കുഴപ്പില്ലേ എന്ന് നിഷ്‌കളങ്കമായി ചോദിച്ച്‌ അന്നേരം കൂടെ വന്ന് അഭിനയിക്കുകയായിരുന്നു. നവ്യ ആയിരുന്നെങ്കില്‍ ഒരുപക്ഷേ അത് പ്രശ്‌നമായേക്കാം

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago