മലയാളികള്‍ മാത്രമല്ല, കേരളത്തിന് പുറത്തുള്ള ദക്ഷിണേന്ത്യന്‍ സിനിമാ പ്രേക്ഷകരും, ഉത്തരേന്ത്യന്‍ സിനിമാ പ്രേക്ഷകരും, ഇന്ത്യന്‍ സിനിമകളെ സ്‌നേഹിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന വിദേശികളായ സിനിമാ പ്രേക്ഷകരുമെല്ലാം അഭിനന്ദനങ്ങൾ കൊണ്ട് മൂടിയ ചിത്രമാണ് മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം 2. തെലുങ്കിലും ചിത്രം റീമേക്ക് ചെയ്‌തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കന്നഡ റീമേക്ക് പ്രദർശനത്തിനൊരുങ്ങുകയാണ്. വി രവിചന്ദ്രൻ നായകനാകുന്ന ചിത്രം ഡിസംബർ പത്തിനാണ് തീയറ്ററുകളിൽ എത്തുന്നത്.
പി വാസു സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ നായികയാകുന്നത് മലയാളികളുടെ പ്രിയങ്കരിയായ നവ്യ നായരാണ്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ‘ലേലു അല്ലു ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചുവിട് .. ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ🤣🤣..’ എന്ന ക്യാപ്ഷനോട് കൂടിയാണ് കന്നഡ പഠിക്കുന്ന വീഡിയോ നവ്യ പങ്ക് വെച്ചിരിക്കുന്നത്. ആരോഹി നാരായൺ, ആശ ശരത്, പ്രഭു, അനന്ത് നാഗ്, പ്രമോദ് ഷെട്ടി, ലാസ്യ നാഗരാജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഇഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായർക്ക് ഒരു നടിയെന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന നവ്യാനായർ ഇപ്പോൾ നൃത്ത പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…