മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് നവ്യ. ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവും നവ്യ ഗംഭീരമാക്കി. ഇപ്പോൾ നവ്യ നായർ എന്ന പേരിലെ നായർ ആണ് വിവാദമായിരിക്കുന്നത്. സോഷ്യൽ മീഡിയയിലും മറ്റും നവ്യ ജാതിവാൽ മുറിക്കണമെന്ന ആവശ്യം ഉയരുകയാണ്. എന്നാൽ തനിക്ക് മുറിക്കാൻ ജാതിവാൽ ഇല്ലെന്നും തന്റെ പേര് ഇപ്പോഴും ധന്യ വീണ എന്നാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് നവ്യ.
നവ്യ നായർ എന്ന പേര് താൻ തിരഞ്ഞെടുത്ത പേരല്ലെന്നും സിനിമയിൽ എത്തിയപ്പോൾ തനിക്ക് നൽകപ്പെട്ട പേരാണെന്നും താരം പറഞ്ഞു. ‘പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഞാൻ സിനിമയിലെത്തുന്നത്. അന്ന് സംവിധായകരും എഴുത്തുകാരും പ്രൊഡ്യൂസേഴ്സും എല്ലാം ഇട്ട പേരാണ് നവ്യ നായർ’ – ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു.
സ്കൂൾ കലോത്സവവേദിയിൽ നിന്നാണ് നവ്യ സിനിമയിലേക്ക് എത്തിയത്. നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായ നവ്യ വിവാഹത്തോടെ സിനിമയിൽ നിന്ന് ഒരു ഇടവേള എടുക്കുകയായിരുന്നു. എന്നാൽ ഒരുത്തീ എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാം വരവ് ആയിരുന്നു താരം നടത്തിയത്. ‘നവ്യ നായർ എന്നു വിളിക്കുന്നത് തന്റെ ജാതി മനസ്സിലാക്കിയിട്ടല്ല. അത് എന്റെ പേര് ആയിപ്പോയി. ഇനി ഇത് മുറിച്ചു മാറ്റാം എന്നു വച്ചാൽ തന്നെ എന്റെ ഒരു ഔദ്യോഗിക രേഖകളിലും ഞാൻ നവ്യ അല്ല, ധന്യ വീണ ആണ്. ഗസറ്റിലെ എന്റെ പേര് അതാണ്’- നവ്യ പറയുന്നു. സൈജു കുറുപ്പ് നായകനായി എത്തുന്ന ജാനകീ ജാനേ ആണ് നവ്യ നായരുടെ പുതിയ സിനിമ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…