ഇഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായർക്ക് ഒരു നടിയെന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. വിവാഹത്തിന് ശേഷം നവ്യാനായർ ഭർത്താവിനും ഒരു മകനുമൊപ്പം മുമ്പയിൽ സെറ്റിൽഡാണ്. കൊറോണ കാലത്തെ വിശേഷങ്ങളും മകനെ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നതും എല്ലാം വീഡിയോയിലൂടെ നവ്യനായർ പുറത്തുവിട്ടിരുന്നു. ഇപ്പോൾ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് താരം. തന്റെ സ്കൂൾ ഓർമ്മകളെ പറ്റി വനിതാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞിരുന്നു.
താരത്തിന്റെ വാക്കുകൾ:
ഞാനന്ന് ഒന്നാം ക്ലാസിൽ. സ്കൂളിൽ എല്ലാവരും പരസ്പരം ഫുൾ നെയിം ആണ് വിളിക്കുന്നത്. എടീ, പോടീ, എടോ, ഇത്തരം വിളികൾ ഒന്നുമില്ല. ഒരു ദിവസം എന്തോ പറഞ്ഞപ്പോൾ തൊട്ടടുത്തിരുന്ന കുട്ടിയോട് ‘താനൊന്ന് പോടോ’ എന്ന് വെറുതേ പറഞ്ഞു. അത് ആ കുട്ടി വലിയ പ്രശ്നമാക്കി. ഞാനെന്തോ തെറ്റ് ചെയ്തെന്ന ഭാവം എനിക്കും. അത് ടീച്ചറോട് പറയാതിരിക്കാൻ കൊടുക്കേണ്ടി വന്നത് ഒരു വർഷത്തെ എന്റെ ഇന്റർവെൽ സ്നാക്സാണ്. ചെറിയ കുട്ടികൾക്ക് ഇന്റർവെല്ലിന് കഴിക്കാൻ സ്നാക്സ് കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു. ആ കൊല്ലം മുഴുവൻ ഞാൻ കൊണ്ടു വരുന്ന സ്നാക്സ് ആ കുട്ടിയുടെ ഭീഷണി ഭയന്ന് അവൾക്ക് കൊടുക്കും. ഞാൻ ഒന്നും കഴിക്കാതെയിരിക്കും. വീട്ടിൽ സ്പെഷൽ സ്നാക്സ് വാങ്ങുമ്പോൾ അമ്മ അതെടുത്ത് മാറ്റി വയ്ക്കും. എന്നിട്ട് എന്നോട് പറയും, നാളെ സ്കൂളിൽ പോകുമ്പോൾ തരാമെന്ന്. എന്റെ പൊന്നമ്മേ കൊണ്ടു പോകുന്നതൊന്നും എനിക്ക് കഴിക്കാൻ പറ്റില്ല’ എന്ന് പറയണമെന്നുണ്ട്. അമ്മയുടെ കയ്യിൽ നിന്ന് കൂടി അടി കിട്ടുമോ എന്നായിരുന്നു എന്റെ പേടി. അതുകൊണ്ട് ആ രഹസ്യം ഞാൻ ആരോടും പറഞ്ഞില്ല. ചുരുക്കി പറഞ്ഞാൽ ഒരു കൊല്ലം എന്റെ സ്നാക്സ് മുഴുവന്‍ അവൾ കഴിച്ചു, പരീക്ഷയൊക്കെ വരുമ്പോള്‍ അവൾക്കറിയാത്തതൊക്കെ ഞാൻ കാണിച്ചു കൊടുക്കണം. രണ്ടാം ക്ലാസായപ്പോൾ ആ കുട്ടി വേറെ ക്ലാസിലായി. അന്നു മുതലാണ് ഞാൻ ശ്വാസം നേരെ വിട്ടത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…