Categories: NewsTamil

ഇമൈക്ക നൊടികൾ സൂപ്പർഹിറ്റിലേക്ക്; സ്ക്രിപ്റ്റ് തിരഞ്ഞെടുപ്പിൽ പ്രഗൽഭയെന്ന് വീണ്ടും തെളിയിച്ച് നയൻസ്

നയൻതാര നായികയായി എത്തിയ പുതിയ ചിത്രമാണ് ഇമൈക്ക നൊടികൾ
പ്രേക്ഷകരെ പൂർണമായും പിടിച്ചിരുത്തുന്ന ഒരു ത്രില്ലർ തന്നെയാണ് ഇമൈക്ക നൊടികൾ. തമിഴിൽ ഈ അടുത്ത് ഇറങ്ങിയ ത്രില്ലർ ചിത്രങ്ങളിൽ ഒന്നെന്ന് പറഞ്ഞ് മാറ്റിനിർത്തേണ്ട ഒരു ചിത്രമല്ലിത്.

Imaikka Nodigal

ത്രില്ലും സസ്‌പെൻസും ആക്ഷനും ഇമോഷനുമെല്ലാം ഒത്തുചേർന്ന ഒരു പൂർണമായ ത്രില്ലർ തന്നെയാണിത്. ഡീമോന്റെ കോളനി എന്ന ആദ്യചിത്രം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അജയ് ജ്ഞാനമുത്തു തന്റെ രണ്ടാമത്തെ ചിത്രത്തിലും ആ മികവ് കൂടുതൽ അഴകാർന്നതാക്കിയിട്ടുണ്ട്.

ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുന്നുമ്പോൾ ഏറ്റവും കൂടുതൽ കൈയടി കിട്ടുന്നത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നയൻതാരയ്ക്ക് തന്നെയാണ്. ഓരോ സിനിമകൾ കഴിയുമ്പോളും താൻ എന്തുകൊണ്ടാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിന് അർഹയായത് എന്ന് അടിവരയിടുകയാണ് നയൻതാര.

ചിത്രത്തിലെ അഞ്ജലി എന്ന cbi ഓഫീസർ കഥാപാത്രം ഏതൊരു പ്രേക്ഷകനെയും ആവേഷഭരിതമാക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ്.രുദ്ര എന്ന പ്രതിനായകനെ പ്രതിരോധത്തിലാക്കാൻ പലപ്പോഴും അഞ്ജലിക്ക് സാധിക്കുന്നുണ്ട്.

സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ നയൻതാര കാണിക്കുന്ന മികവാണ് ഇവിടെ എടുത്തു പറയേണ്ടത്.ഇതിന് മുൻപ് ഇറങ്ങിയ കൊലമാവ് കോകില, വേലയ്കാരൻ തുടങ്ങിയ ചിത്രങ്ങളിലാണെങ്കിലും ഈ മികവ് കാണുവാൻ സാധിക്കും.ഇത്തരത്തിൽ മികച്ച സിനിമകളും കഥാപാത്രങ്ങളുമായി നയൻതാര മിന്നി തിളങ്ങട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago